Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
തിരിച്ചുപോയി....
ഞാന്‍ കണ്ണേട്ടനെ പ്രതിക്ഷിച്ച് പൂമുഖത്തേക്ക് വന്നതായിരുന്നു. പ്രതിക്ഷിച്ച ആളല്ല എന്നറിഞ്ഞപ്പോ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ഇനി അവിടെ നിന്ന് ചമ്മന്‍ നിക്കണ്ട എന്ന് വെച്ച് തിരിച്ച് ഹാളിലേക്ക് തന്നെ സ്കൂട്ടായി.... എന്തോ കണ്ണേട്ടനെ കാണാനുള്ള പൂതി മനസില്‍ വര്‍ദ്ധിക്കുന്നത് പോലെ....
അന്ന് രാത്രി ഏകദേശം ഒമ്പതുമണിയാവുമ്പോള്‍ അമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് പുറത്തിറങ്ങി....
അന്ന് ഡൈനിംഗ് ടെബിളില്‍ വെച്ച് അച്ഛന്‍ പതിവില്ലാതെ എന്നോട് സംസാരിച്ചു....
ചിന്നു... നീ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പൂമുഖത്തേക്ക് ഒന്ന് വരണം... എനിക്കൊരു കാര്യം പറയാനുണ്ട്.... തല്‍ക്കാലാം ലക്ഷ്മിയിത് അറിയണ്ട.... അച്ഛന്‍ ഗനഗംഭിരത്തോടെ പറഞ്ഞു....
എന്നും അച്ഛന്‍റെ വാക്ക് പേടിയോടെ കേട്ടിരുന്ന ഞാന്‍ അന്നും അത് കേട്ട് അത് പോലെ അനുസരിച്ചു. ഭക്ഷണത്തിന് ശേഷം പാത്രമെല്ലാം കഴുകി വെച്ച ശേഷം ഞാന്‍ പൂമുഖത്തേക്ക് ചെന്നു. അച്ഛന്‍ അവിടെയുള്ള ചാരുകസേരയില്‍ ഇരുന്ന് എന്തോ ചിന്തിക്കുകയായിരുന്നു....
അച്ഛാ.... ഞാന്‍ അല്‍പം ഭയത്തോടെ വിളിച്ചു....
ഹാ.... നീ വന്നോ.... ചിന്തയില്‍ നിന്നുണര്‍ന്ന അച്ഛന്‍ എന്നെ തിണ്ണമേല്‍ ഇരിക്കാന്‍ പറഞ്ഞു.... ഞാന്‍ അനുസരിച്ചു.... അച്ഛനെ തന്നെ ശ്രദ്ധിച്ചിരുന്നു....
ചിന്നു.... ഞാന്‍ ഇത് എങ്ങിനെയാ പറയുന്നത് എന്ന് എനിക്കറിയില്ല.... പക്ഷേ നിന്‍റെ നല്ല ഭാവിക്ക് വേണ്ടി എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല.... അച്ഛന്‍ എന്തോ മനസില്‍ തട്ടിയത് പോലെ പറഞ്ഞു....
എന്താ അച്ഛാ.... എന്താ കാര്യം.... ഞാന്‍ ചോദിച്ചു....
അത്.... നീയാ പാക്കറ്റ് തുറന്ന് നോക്ക്..... അപ്പോ മനസിലാവും.... തന്‍റെയടുത്തു വൈകിട്ട് ബൈക്കില്‍ വന്നയാള്‍ കൊടുത്ത പാക്കറ്റ് ചൂണ്ടി അച്ഛന്‍ പറഞ്ഞു...
ഞാന്‍ പാക്കറ്റ് തുറന്നു. അതില്‍
💬 Comments
View all comments