Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
പെണുപിടിയന്മാര്‍ക്ക് കയറാനുള്ള വീടല്ല ഇത്.... ഇറങ്ങി പോടാ.... അച്ഛന്‍ കണ്ണേട്ടന്‍റെ നെഞ്ചില്‍ പിടിച്ച് പിറകിലെക്ക് തള്ളി.... കണ്ണേട്ടന്‍ പിറകിലേക്ക് തെറിച്ച് ബൈക്കിനടുത്ത് വീണു....
ചിന്നു... നീ ഉള്ളിലേക്ക് പോക്കോ.... അച്ഛന്‍ എന്നെ നോക്കി പറഞ്ഞു.... ഞാന്‍ അത് അനുസരിച്ച് ഉള്ളിലേക്ക് പോയി.... മനസില്‍ ഓടിചെന്ന് കണ്ണേട്ടനെ എഴുന്നേല്‍പിക്കണമെന്ന് ആരോ പറഞ്ഞു.... പക്ഷേ ശരീരം അത് കേട്ടില്ല....
ചിന്നു.... റൂമില്‍ നിന്ന് അമ്മയുടെ വിളി വന്നു. ഞാന്‍ അങ്ങട്ടോടി.... സംഭവം എന്താണെന്നാറിയാത്ത അമ്മയോട് എല്ലാം പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു.... ഇടയ്ക്ക് കണ്ണേട്ടന്‍റെ ബൈക്ക് അകന്നു പോവുന്നതിന്‍റെ ശബ്ദം കേട്ടിരുന്നു. ഫോണ്‍ ഓണാക്കാനുള്ള മനസ് അന്ന് വന്നതെയില്ല.... കരഞ്ഞു കരഞ്ഞു അമ്മയുടെ അടുത്ത് തന്നെ കൂടി....
പിറ്റേന്ന് രാവിലെയും കണ്ണേട്ടന്‍ വന്നു... അച്ഛന്‍ ഉള്ളിലേക്ക് കയറാന്‍ വിസമ്മതിക്കുകയും ചെയ്തു.... ഒരുപാട് വിളിച്ചപ്പോ ഞാന്‍ പൂമുഖത്തേക്ക് ചെന്നു.... ആ മുഖം.... അത് അത്രയ്ക്ക് അവശമായിരുന്നു. കണ്ടപ്പോ എന്‍റെ നെഞ്ചോന്ന് കാളി.... പക്ഷേ ഞാനത് അടക്കിവെച്ചു....
വേണ്ട.... ഒന്നും പറയണ്ട.... ഇനി എന്‍റെ ജീവിതത്തില്‍ കണ്ണേട്ടനില്ല.... പോക്കോ എന്‍റെ ജീവിതത്തിലേക്ക് ഇനി വരണ്ട.... എന്നെ അന്വേഷിച്ച് ഈ വിട്ടിലേക്കും വരണ്ട.... കണ്ണേട്ടന്‍ എന്തോ പറയും മുമ്പ് ഞാന്‍ കണ്ണേട്ടന്‍റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു....
ആ കണ്ണുകള്‍ നിറഞ്ഞു വന്നു. പക്ഷേ ഞാന്‍ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. പക്ഷേ അകന്നു പോകാന്‍ മനസ് വന്നില്ല... പൂമുഖത്ത് നിന്ന് ഹാളിലേക്കുള്ള വാതിന് പിറകില്‍ ചുമര്‍ ചാരി നിന്ന് പൊട്ടി കരഞ്ഞു....
കേട്ടിലെടാ.... അവള്‍ക്ക് ഇനി നിന്നെ വേണ്ട.... ഇനിയും നിന്ന് നാണം
💬 Comments
View all comments