0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ചോദിച്ചു.... അപ്പോഴെക്കും പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു.... ഇടയ്ക്കു മിന്നലും ഇടിയും.... അതുകുടെ കേട്ടതോടെ കണ്ണേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. കണ്ണേട്ടന്‍ ഇരുന്ന ചെയറില്‍ നിന്ന് എണിറ്റു..... അതേ.... ഇവള്‍ക്ക് വേണ്ട ഒന്നും ഞാന്‍ നല്‍കിയില്ല.... ഇവളെ സ്നേഹിച്ചിട്ടില്ല. ഇവള്‍ക്ക് സമാധാനം നല്‍കിയിട്ടില്ല.... ഇവളുടെ ഇഷ്ടമൊന്നും നോക്കിയിട്ടില്ല.... ഇവള്‍ക്ക് ഞാന്‍ പറ്റിയ ഒരാളെയല്ല..... കണ്ണേട്ടന്‍ നിന്ന നില്‍പ്പില്‍ മാമിനെ നോക്കി വിളിച്ചു പറഞ്ഞു.... ഞാന്‍ കേട്ട വാക്കുകളില്‍ ഞെട്ടി കണ്ണേട്ടനെ നോക്കി.... ആ പറഞ്ഞതില്‍ ഒരു വാക്കുപോലും സത്യമല്ല എന്ന് എനിക്കറിയാം.... ആ പറഞ്ഞതെല്ലാം മനസിന്‍റെ വേദനയാണ്.... എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.... അതിര മാം ഭാവവ്യത്യാസമില്ലാതെ കണ്ണേട്ടനെ നോക്കി നില്‍ക്കുകയാണ്.... കണ്ണേട്ടന്‍ വീണ്ടും തുടര്‍ന്നു.... അവള്‍ക്ക് എന്‍റെ കൂടെ കഴിയാന്‍ വയ്യെങ്കില്‍ അവള്‍ക്ക് വേണ്ടതെല്ലാം കൊടുത്തേക്ക്.... ഇനി അവളുടെ ജീവിതത്തില്‍ ഞാന്‍ വേണ്ട.... പിന്നെ ഒരു അഞ്ച് മിനിറ്റ് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസ് കാണിക്കാത്ത ഇവളെ എന്തിന്‍റെ പേരില്‍ ഞാന്‍ കൊണ്ടു നടക്കണം.... എവിടെ ഞാന്‍ ഒപ്പിടേണ്ടത്.... കണ്ണേട്ടന്‍ അടുത്തിരുന്ന പേന എടുത്ത് അതിര മാമിനോട് ചോദിച്ചു.... സത്യം പറഞ്ഞാല്‍ അപ്പോഴാണ് കണ്ണേട്ടന് പറയാനുള്ളത് കേള്‍ക്കാതിരുന്നതിനുള്ള കുറ്റബോധം എന്നെ കീഴ്പെടുത്തിയത്..... ഒരു അഞ്ച് മിനിറ്റ് കണ്ണേട്ടന് കൊടുത്തിരുന്നേല്‍ ചിലപ്പോ ഇങ്ങനെ ഒരു സംഭവമോ ഉണ്ടാവുമായിരുന്നില്ല.... അതിര മാം ദേഷ്യത്തോടെ പേപ്പറെടുത്ത് കണ്ണേട്ടന്‍ മുന്നില്‍ ഇട്ട് കൊടുത്തു. കണ്ണേട്ടന്‍ അതില്‍ വേഗം ഒപ്പിട്ടു.... പിന്നെ അനുവാദമൊന്നും വാങ്ങാതെ തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു. ആ തിരിയുന്നതിനിടെ തന്നെ ഒന്നു നോക്കി... ആ കണ്ണുകള്‍ നനഞ്ഞിരുന്നു... പിന്നെ ഒന്നും പറയാതെ

💬 Comments

View all comments