0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

എല്ലാം എനിക്കറിയാം.... അതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാന്‍ ചോദിക്കുന്നത്.... താന്‍ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ.... തനിക്ക് മുഖം തരാതെ പോകുന്ന ഗ്രിഷ്മയോട് അവന്‍ ചോദിച്ചു.... ഒരു നിമിഷം ഗ്രിഷ്മ അവിടെ നിന്നു. നിരഞ്ജന്‍റെ കൈയിലെ ബാഗ് തന്‍റെ കൈയിലേക്ക് വാങ്ങി. എന്നിട്ട് അവന്‍റെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു.... സാര്‍.... ഞാന്‍ ഇന്ന് ഇവിടെ ഇങ്ങനെ ഡൈവേഴ്സ് വാങ്ങുന്നതിന് കാരണം ഒരുപക്ഷേ ആ സമയത്ത് എനിക്ക് പറ്റിയ ചില തെറ്റുകള്‍കൊണ്ടു കൂടിയാണ്.... രണ്ടു വര്‍ഷമേ ഒന്നിച്ചു ജീവിച്ചെങ്കിലും അന്നും ഇന്നും എന്നും എന്‍റെ മനസിനെ സ്വാധിച്ച ഒരേയൊരു പുരുഷന്‍ വൈഷ്ണവ് എന്ന എന്‍റെ കണ്ണേട്ടനാണ്.... ഇപ്പോള്‍ ഈ പോക്ക് ഒരു പക്ഷേ കണ്ണേട്ടനെ കാണാന്‍ കൂടിയാണ്.... താന്‍ മൂലം ഉണ്ടായ ആ മനസിന്‍റെ മുറിവുകള്‍ക്ക് ക്ഷമിക്കണമെന്നുള്ള ഒരു വാക്ക് പറയാനെങ്കിലും നോക്കണമെനിക്ക്.... പുതിയ ജീവിതം തുടങ്ങിയിട്ടുണ്ടെങ്കില്‍ സന്തോഷത്തോടെ ജീവിക്കുന്ന കണ്ണേട്ടന്‍റെ മുഖം ദൂരെ നിന്നെങ്കിലും കണ്ടിട്ടെ ഞാനിനി മറ്റൊരു ജീവിതം ചിന്തിക്കുന്നുള്ളു.... കാത്തിരിക്കാന്‍ ഞാന്‍ ആരോടും പറയുന്നില്ല.... കാരണം എനിക്കിനി കണ്ണേട്ടനെ പോലെ വേറെയൊരാളെ സ്നേഹിക്കാന്‍ പറ്റില്ല.... അപ്പോ ശരി.... സമയമായി.... വന്നിട്ട് കാണാം.... ഇത്രയും പറഞ്ഞു ഗ്രിഷ്മ ബാഗുകള്‍ പിടിച്ച് എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. നിരഞ്ജന്‍ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നു. അവന്‍ തിരിഞ്ഞ് കാറിനടുത്തേക്ക് നിങ്ങി. അപ്പോഴാണ് അവള്‍ പറഞ്ഞ പേരുകളെ പറ്റി ചിന്തിക്കുന്നത്..... വൈഷ്ണവ്...... കണ്ണന്‍...... അപ്പോ.... ചിന്നു...... അവന്‍റെ ചുണ്ടുകള്‍ ആ പേര് മന്ത്രിച്ചു.... അവന്‍ തിരിഞ്ഞ് അവളെ തിരഞ്ഞെങ്കിലും അവള്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു. ചിന്നു ബാക്കി കാര്യങ്ങളെല്ലാം ശരിയാക്കി

💬 Comments

View all comments