0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ഫ്ലൈറ്റിനുള്ളിലേക്ക് കയറി.... അവള്‍ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കിയിരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുമെന്ന് പറഞ്ഞുള്ളു പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ് കേട്ടു. അവള്‍ സിറ്റ് ബെല്‍റ്റിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
അപ്പോളാണ് ഫോണില്‍ മെസേജ് ട്യൂണ്‍ കേള്‍ക്കുന്നത്.... ചിന്നു എടുത്തു നോക്കി. നിരഞ്ജന്‍ സാറിന്‍റെതായിരുന്നു ആ മേസേജ് സോറി..... അത്രമാത്രം.... ഫോണ്‍ നോക്കിയിരുന്ന ചിന്നുവിന്‍റെ നേര്‍ക്ക് വന്ന എയര്‍ഹോഴ്സ് ഫോണ്‍ ഓഫാക്കാന്‍ സൗമ്യതോടെ പറഞ്ഞു... ചിന്നു അത് അനുസരിക്കുകയും ചെയ്തു. ഫ്ളൈറ്റ് റണ്‍വേയില്‍ കയറി പറന്നുയര്‍ന്നു. ചിന്നു റിയദിന്‍റെ ആകാശകാഴ്ചയിലേക്ക് നോക്കിയിരുന്നു.... രണ്ടുകൊല്ലം മുമ്പ് എല്ലാം നഷ്ടപ്പെട്ടവളെ പോലെ വീട്ടിലെ മുറിയില്‍ കഴിച്ചുകുടിയ എന്നോട് ഒരു അശ്വാസം പോലെയാണ് ഗര്‍ഭിണിയായ പ്രിതേച്ചിയുടെ അടുത്തേക്ക് പോകുന്നോ എന്ന് വല്യമ്മ ചോദിച്ചത്.... ആ നാട്ടില്‍ നിന്ന് ഒരു മാറ്റം അഗ്രഹിച്ച ഞാന്‍ അങ്ങിനെ ഈ അറബിനാട്ടിലെത്തി. വെറും ആറുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തിയതാണ് ഞാന്‍. അന്ന് ആറുമാസം ഗര്‍ഭിണിയായ പ്രിതേച്ചിയുടെ കാര്യങ്ങള്‍ നോക്കാനും മറ്റുമായാണ് ഞാന്‍ വന്നത്.... ഒരു മാറ്റത്തിനായി.... ഇവിടെ വന്നപ്പോ ചേച്ചിയെന്നെ അടിമുടി മാറ്റി.... ചേച്ചിയുടെ കുട്ടിലുടെ ഞാന്‍ കുറച്ച് മോഡേണായി. ചേച്ചിയുടെ അടിപൊളി ഡ്രെസ്സുകള്‍ എനിക്ക് തന്നു. ഇത്തിരി കോപ്ലിക്കേഷനുള്ളതിനാല്‍ രാവിലെ എന്നെയും കൊണ്ട് വാക്കിംഗിന് ഇറങ്ങി. ചേച്ചി പ്രസവം കഴിഞ്ഞപ്പോ വാക്കിംഗ് നിര്‍ത്തിയെങ്കിലും ഞാനത് തുടര്‍ന്നു. കണ്ണേട്ടന്‍ പറഞ്ഞ പ്രതേച്ചിയും നിധിനേട്ടന്‍റെയും പ്രണയം ഞാന്‍ നേരില്‍ കണ്ടു... പതിനഞ്ച് കൊല്ലം അടുത്തറിഞ്ഞ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം... എങ്കിലും അവരുടെ പിണക്കങ്ങള്‍ക്ക് ഒരു രാത്രിയുടെ ആയുസേ ഉണ്ടാവു.... രാവിലെ തൊട്ട് അടിപിടിയാണെങ്കിലും അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന്

💬 Comments

View all comments