0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

രണ്ടും അടയും ചക്കരയും ആവും.... തന്‍റെ നഷ്ടസ്വര്‍ഗ്ഗത്തെ ആലോചിച്ച് താന്‍ വിഷമിച്ചു.... ഒരു പക്ഷേ ഒപ്പമുണ്ടെങ്കില്‍ ഇതിലും സന്തോഷമായി ഞാന്‍ ജീവിച്ചേനെ.... ഇടയ്ക്കിടെ തനിക്ക് കണ്ണേട്ടന്‍റെയും വൈഷ്ണവത്തിന്‍റെയും ഓര്‍മകള്‍ വരും.... അന്ന് ഞാന്‍ ബാത്ത്റൂമില്‍ കയറി പൊട്ടി കരഞ്ഞ് തീര്‍ക്കും.... പിന്നെ കുടുതല്‍ നേരം ഓരോ ജോലി ചെയ്ത് സമയം കളയും.... ചെയ്ത ജോലിയുടെ ക്ഷീണത്തില്‍ രാത്രി കിടന്നുറങ്ങും.... അതാണ് ഞാനതിന് കണ്ടെത്തിയ പോംവഴി.... നാല് മാസത്തിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ധീരജ്.... അതിന്‍റെ സന്തോഷത്തില്‍ അവരുടെ അച്ഛനും അമ്മയും വന്നു ഒരു മാസത്തിനടുത്ത് അവര്‍ നിന്നു. അത് വളരെ സന്തോഷത്തോടെയുള്ള ദിനങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടുമാസം കുടെ എനിക്ക് അവിടെ വിസയുണ്ടായിരുന്നു. ആ സമയത്ത് ഒരു ദിവസം നിധിനെട്ടനും പ്രിതേച്ചിയും ഭയങ്കര അടി... അച്ഛനും അമ്മയും പോയി കഴിഞ്ഞ ഉടനെ നിധിനെട്ടന്‍ ജോലിക്ക് പോവാന്‍ തുടങ്ങി. കുട്ടിയുണ്ടായി ഒരു മാസമാവുന്നതിന് മുമ്പ് ബിസിനസ്സേന്ന് പറഞ്ഞ് പോയതിനാണ്... രാവിലെ തൊട്ട് പൊട്ടലും ചിറ്റലും മാത്രം.... ദേഷ്യം കയറി നിധിനേട്ടന്‍ ഡോര്‍ വലിച്ചടച്ച് പുറത്തേക്ക് പോയി.... ചേച്ചിയും നല്ല ദേഷ്യത്തിലായിരുന്നു. ഞാന്‍ പതിയെ ചേച്ചിയെ കൂളാക്കാന്‍ ശ്രമിച്ചു.... ഡൈനിംഗ് ടെബിളില്‍ ഇരുന്നിരുന്ന ചേച്ചിയുടെ അടുത്ത് പോയിയിരുന്നു ഞാന്‍ ചോദിച്ചു.... ചേച്ചി.... എന്നോടും ദേഷ്യമാണോ.... ഞാന്‍ വെറുതെ ചോദിച്ചു.... നിന്നോടോ എന്തിന്.... അല്ല... നിധിനേട്ടനോടുള്ള ദേഷ്യത്തിന്‍റെ ഒരു അംശം എന്നോടും.... പിന്നെ.... ഇത് വെറുതെ.... ഞാന്‍ ഓരോന്ന് പറഞ്ഞ് ചൂടാക്കുന്നതല്ലേ.... പാവം ചേട്ടന്‍.... നല്ല സങ്കടവും ദേഷ്യവുമുണ്ട്..... അതൊക്കെ ഇന്ന് രാത്രി വരെയുള്ളു.... നാളെ നോക്കിക്കോ.... ഒന്നും കാണില്ല.....

💬 Comments

View all comments