0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

അത് ഞാന്‍ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തോ ചേച്ചി ഇതിന്‍റെ ഗുട്നസ്.... കുറച്ച് നേരം ഭാര്യഭര്‍ത്താവിനോട് മനസ് തുറന്ന് സംസാരിച്ച മതി. അവര്‍ക്ക് പറയാനുള്ളത് കേട്ടു നിന്നാല്‍ മതി.... ചിലപ്പോ നമ്മള്‍ തെറ്റിധരിക്കുന്നതോ, അവരെ മനസിലാക്കാത്തതോ ആവാം.... രണ്ടുപേരും മനസ്സറിഞ്ഞ് സംസാരിച്ച തീരാവുന്നതെ ഉള്ളു എതു പ്രശ്നവും.... ചിലപ്പോ മറ്റെയാളുടെ അടുത്ത് തെറ്റുണ്ടാവാം.... അത് ക്ഷമിക്കാനുള്ള മനസ്സും വേണം.... ചേച്ചി പറഞ്ഞു നിര്‍ത്തി.... ഞാന്‍ കേട്ടിരുന്നു പോയി....
ശ്ശോ... ചേച്ചി.... എന്തായിതൊക്കെ..... ഇതൊക്കെ എവിടെന്ന് കിട്ടി.... ഈ ചിന്തകളൊക്കെ.... ഞാന്‍ ചോദിച്ചു.... അത്.... നിനക്കിഷ്ടമില്ലാത്ത ഒരാള്‍ പറഞ്ഞ കാര്യമാണ്.... വൈഷ്ണവ്.... ചേച്ചി പറഞ്ഞു.... പെട്ടെന്ന് എനിക്ക് എന്തു ചോദിക്കണമെന്നോ എന്തു ചെയ്യണമെന്നറിയാതെ നിന്നു.... ചേച്ചി തുടര്‍ന്നു.... പണ്ട് ഞാനും നിധിനും തമ്മില്‍ മുട്ടന്‍ തല്ലുണ്ടായി.... രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയതുപോലുമില്ല.... അന്ന് നിധിന്‍ വെറുതെ സമയം പോവാന്‍ വൈഷ്ണവിനെ വിളിച്ചു. സുഖമന്വേഷിക്കുമ്പോഴാണ് ഞങ്ങളുടെ പ്രശ്നത്തെ പറ്റി പറഞ്ഞത്.... അന്ന് ഞങ്ങളെ രണ്ടാളെയും സ്കൈപ്പിന് മുന്നില്‍ വിളിച്ചിരുത്തി ഏകദേശം ആര മണിക്കുര്‍ ഇതിനെ പറ്റി ക്ലാസെടുത്തു തന്നു... പിന്നെ അവന്‍റെ ക്ലാസിന്‍റെ ഏഫക്റ്റിലാണ് ഞങ്ങള്‍ ജീവിച്ചത്.... എന്ത് പ്രശ്നവും ഒരു രാത്രിക്ക് അപ്പുറം കൊണ്ടുപോവില്ല.... എന്തായാലും സംസാരിച്ച് തീരുമാനമാക്കും.... ചേച്ചി ഒന്ന് നിര്‍ത്തി.... ഞാന്‍ ചേച്ചിയെ നോക്കി അങ്ങനെയിരിക്കുക മാത്രമാണ് ചെയ്തത്.... എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.... ചിന്നു.... ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ.... ചേച്ചി ചോദിച്ചു.... ഉം.... ഞാന്‍ എന്താ എന്ന അര്‍ത്ഥത്തില്‍ മൂളി... അന്ന് ആ ഫോട്ടോസ് കിട്ടിയ ശേഷം എപ്പോഴെങ്കിലും വൈഷ്ണവിന് പറയാനുള്ളത് നീ കേട്ടിരുന്നോ....

💬 Comments

View all comments