Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
താങ്ക്യു സര്‍...
ചിന്നു ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു...
നിരഞ്ജന്‍ അവള്‍ നടന്നകലുന്നത് നോക്കിയിരുന്നു. ഒരു പക്ഷേ അവളെ കണ്ടതിനുശേഷം ആദ്യമായാണ് അവള്‍ ഓഫിസില്‍ നിന്ന് കണ്ണുനിറഞ്ഞു കാണുന്നത്.... ഈ ബ്രാഞ്ചിലെ ഏറ്റവും എഫിഷ്യന്‍റ് അന്‍റ് ഹര്‍ഡ് വര്‍ക്കിംഗ് എംബ്ലോയിയാണ് ഗ്രിഷ്മ.... അവളുടെ ഭംഗിയിലും ജോലിയിലെ എഫിഷ്യന്‍സിയും കണ്ട് പലപ്പോഴും നിരഞ്ജന്‍ അവളില്‍ വീണുപോയിട്ടുണ്ട്.... പക്ഷേ അത് തുറന്ന് പറയാന്‍ അവള്‍ അവസരം തന്നിട്ടില്ല....
അപ്പോഴെക്കും ഗ്രിഷ്മ മുറി വിട്ട് പോയിട്ടുണ്ടായിരുന്നു.
തന്‍റെ ചെയറിലെത്തിയ ചിന്നു ഫോണ്‍ എടുത്ത് സി. ഇ. ഒ യെന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാള്‍ ചെയ്തു....
ചിന്നുവിന്‍റെ ഇന്‍ര്‍വ്യുനാണ് ആദ്യമായി അവള്‍ സി. ഇ. ഒ യെ കാണുന്നത്... നാല്‍പത്ത് നാല്‍പത്തിയഞ്ച് വയസ്സ് തോന്നിക്കുന്നയാള്‍.... മലയാളി തന്നെയാണ്... ഇന്‍ഫോനല്‍ കമ്മ്യൂണിക്കേഷന്‍ വി.ജി ഗ്രുപ്പില്‍ ഉള്ള ഒരു ബെനഫിറ്റാണ്. ഇവിടെ എംപ്ലോയിസിന് സി. ഇ. ഒ യെ നേരിട്ട് വിളിക്കാനുള്ള അവസരമുണ്ട്.... അത് ചില സമയത്ത് ഗുണം ചെയ്യാറുണ്ട്.... അതിനാല്‍ തന്നെ സി. ഇ. ഒ യുടെ ഫോണ്‍ നമ്പര്‍ എല്ലാ എംപ്ലോയിസിന്‍റെ അടുത്തുണ്ടാകാറുണ്ട്.... കുടാതെ തന്‍റെ പ്രമോഷന്‍റെ കാര്യത്തിനും വിസയുമായി ബന്ധപ്പെട്ടും മുന്‍പും രണ്ടുമൂന്ന് തവണ ചിന്നു അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്..... അദ്ദേഹവും തന്‍റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം തന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണുന്നവരില്‍ ഒരാളാണ്.... കാണുന്നത് പോലെ തന്നെ മാന്യനായ വ്യക്തിയാണ് അദ്ദേഹം....
കാള്‍ ചെയ്യുന്നതിനിടെ അപ്പുറത്ത് നിന്ന് ബിസിയാക്കി....
ഐയം ഇന്‍ എ മിറ്റിംഗ്, ഐ വില്‍ കാള്‍ യു ഹാഫാനവര്‍.... ഇങ്ങനെയൊരു ടെകസ്റ്റ് മേസേജ്
💬 Comments
View all comments