Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
അപ്പോള്‍ വരികയും ചെയ്തു....
അദ്ദേഹം അങ്ങിനെയാണെന്നാണ് അവിടെയുള്ളവര്‍ എല്ലാവരും പറയാറ്.... വിളിക്കുമ്പോഴെല്ലാം അദ്ദേഹം ബിസിയാവും...പിന്നെ തിരിച്ച് കാര്യം അന്വേഷിക്കുകയും ചെയ്യും....
എംപ്ലോയിസിനെ അത്രയും കാര്യത്തിലാണ് അദ്ദേഹം കാണുന്നത്. അതിപ്പോ ഒരു വാച്ച്മാനോടായാ പോലും ചിരിയോടെ സംസാരിച്ച് കുശലന്വേഷണം നടത്തുകയാണ് പതിവ്.... എല്ലാവര്‍ക്കും വല്യ മതിപ്പാണ് അദ്ദേഹത്തോട്....
ചിന്നു മിനിറ്റുകള്‍ എണ്ണി കാത്തിരുന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹമായിരുന്നു. വി. ജി ഗ്രൂപ്പ് സി. ഇ. ഒ നന്ദകുമാര്‍....
ചിന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു....
ഗുഡ്മോണിംഗ് സര്‍.... അഭിവാദ്യത്തോടെ തുടങ്ങി....
ഗുഡ് മോണിംഗ് ഗ്രിഷ്മ.... ടെല്‍ മി.... വാട്ട് ഹപ്പന്‍റ്...
ഗ്രിഷ്മ തന്‍റെ ആവശ്യങ്ങളും അതിനുള്ള കാരണവും പറഞ്ഞു.... ശബ്ദം ഇടയ്ക്ക് ഇടറുന്നുണ്ടായിരുന്നു. എങ്കിലും എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞു....
ഗ്രിഷ്മ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സി. ഇ. ഒ പറഞ്ഞ് തുടങ്ങി....
ഒക്കെ.... ഗ്രിഷ്മ.... ഞാന്‍ നിനക്ക് ഒരു മാസത്തെ ലീവ് തരാം... അതുവരെ തന്‍റെ കാര്യങ്ങള്‍ മായയോട് നോക്കാന്‍ പറയു... ഗ്രിഷ്മ പോയി അമ്മയോടൊപ്പം നില്‍ക്കു.... അതാണ് അവര്‍ ആഗ്രഹിക്കുന്നത്.... പക്ഷേ.... ഒരു മാസം കഴിഞ്ഞ ഗ്രിഷ്മ ഓഫിസില്‍ പഴയ പോലെ കാണാണം....
സി. ഇ. ഒയുടെ വാക്കുകള്‍ ചിന്നുവില്‍ സന്തോഷം കൊണ്ടുവന്നു. അവളുടെ കണ്ണുകള്‍ പ്രത്യശയില്‍ വിരിഞ്ഞു....
താങ്ക്യൂ സര്‍.... താങ്ക്യൂ സോ മച്ച്.... ഗ്രിഷ്മ നന്ദി പ്രകാടിപ്പിച്ചു....
ഒക്കെ.... ഗ്രിഷ്മ.... ഒരു ലീവ് അപേക്ഷ എഴുതി നിരഞ്ജന്‍ കൊടുതെക്കു.... ഞാന്‍ വിളിച്ച് പറഞ്ഞോളം അവനോട് ലീവ് തരാന്‍.... ചിന്നുവിന് ഇന്ന് ഹാഫ് ഡേ മുതല്‍ ലീവ് എടുക്കാം....
ഒക്കെ
💬 Comments
View all comments