0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

സര്‍.... ചിന്നു പറയുന്നത് കേട്ട് പറഞ്ഞു.... പിന്നെ അമ്മയുടെ അസുഖം മാറി കഴിഞ്ഞാല്‍ കൊച്ചിയിലെ നമ്മുടെ ഓഫിസിലേക്ക് വരണം.... വിരോധമില്ലലോ.... സി.ഇ.ഒ ചോദിച്ചു.... എന്ത് വിരോധം സര്‍... തീര്‍ച്ചയായും വരാം.... എന്നാ ഒക്കെ.... ഹാപ്പി ജേര്‍ണി... സി. ഇ. ഒ പറഞ്ഞു... താങ്ക്യൂ സര്‍.... ഫോണ്‍ അവസാനിച്ചപ്പോളെ ചിന്നു ആദ്യം ഫ്ലൈറ്റ് ടിക്കറ്റ് നോക്കി.... രാത്രി എട്ടുമണിക്ക് ഫ്ലൈറ്റുണ്ട്.... ഇപ്പോ ഫേയര്‍ ഇത്തിരി കുടുതലാണ്... പക്ഷേ അതൊന്നും നോക്കാതെ ബുക്ക് ചെയ്തു.... പിന്നെ ലീവ് അപ്ലീക്കേഷന്‍ എഴുതാന്‍ തുടങ്ങി... പെട്ടെന്നെഴുതി അത് കൊടുക്കാനായി മാനേജറുടെ റൂമിലേക്ക് ചെന്നു.... അനുവാദം ചോദിച്ച് റൂമിലേക്ക് കയറി ചെന്ന് തന്‍റെ കയ്യിലുള്ള അപ്ലിക്കേഷന്‍ മാനേജരെ എല്‍പിച്ചു. നിരഞ്ജന്‍ അത് ഒരു ചിരിയോടെ വാങ്ങി.... ലീവ് കിട്ടിയല്ലേ.... സി.ഇ.ഒ വിളിച്ചിരുന്നു.... നിരഞ്ജന്‍ പറഞ്ഞു... അതേ സര്‍.... ഇന്ന് ഉച്ചയ്ക്ക ശേഷം ഞാന്‍ ഇറങ്ങും.... ചിന്നു സന്തോഷത്തോടെ പറഞ്ഞു.... ഗുഡ്.... ടീക്കേറ്റെടുത്തോ.... നിരഞ്ജന്‍ ചോദിച്ചു.... ഉവ്വ് സര്‍... രാത്രി എട്ടുമണിക്കാണ്... ഫൈന്‍.... അല്ല അപ്പോ എങ്ങിനെ എയര്‍പോര്‍ട്ടിലെത്തും....കസിന്‍ കൊണ്ടാക്കുമോ.... നിരഞ്ജന്‍ ചോദിച്ചു. അറിയില്ല സര്‍... കസിന്‍ ഇപ്പോ ബിസിയിലാണ്... വല്ല ടാക്സിയും പിടിക്കണം.... ഗ്രിഷ്മ പറഞ്ഞു.... ഞാനൊരു കാര്യം പറഞ്ഞാല്‍ ഗ്രിഷ്മ തെറ്റിധരിക്കരുത്.... എന്താണ് സര്‍..... വേണേല്‍ ഞാന്‍ എര്‍പോര്‍ട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം.... ഗ്രിഷ്മയ്ക്ക് കുഴപ്പമില്ലേങ്കില്‍.... നിരഞ്ജന്‍ ചോദിച്ചു.... സര്‍.... അത്.... സാറിന് ബുദ്ധിമുട്ടാവില്ലേ..... വേണ്ട സര്‍.... ഗ്രിഷ്മ നിരസിക്കാന്‍ ശ്രമിച്ചു.... എന്ത് ബുദ്ധിമുട്ട്.... ഒരു സുപിരിയറായല്ല.... ഒരു സുഹുര്‍ത്തായാണ് ചോദിക്കുന്നത്... ഗ്രിഷ്മയ്ക്ക് അങ്ങിനെ കാണാന്‍ കഴിയില്ല എങ്കില്‍ വേണ്ട.... നിരഞ്ജന്‍ പറഞ്ഞു നിര്‍ത്തി....

💬 Comments

View all comments