0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

സര്‍ എന്നാലും അത്..... പറ്റില്ലേല്‍ വേണ്ടഡോ.... ഞാന്‍ താന്‍ എന്നെ ഒരു സുഹുര്‍ത്തായി കാണുമെന്ന് വെച്ച് ചോദിച്ചതാണ്.... താനത് വിട്ടുകളാ.... സര്‍.... അത്... സാറിനെ ഒരു സുഹുര്‍ത്തായി കാണുന്നതില്‍ സന്തോഷമേയുള്ളു.... എന്നാല്‍ ഞാന്‍ ഡ്രോപ്പ് ചെയ്തൊള്ളാം... താന്‍ അഞ്ചു മണിക്ക് റെഡിയായി വിളിച്ചാല്‍ ഞാന്‍ വന്ന് പിക്ക് ചെയ്തൊള്ളാം.... ശരി സര്‍.... സാറിന്‍റെ ഇഷ്ടം..... ഇപ്പോ ഞാന്‍ പോട്ടെ.... പാക്ക് ചെയ്യാന്‍ കുറച്ചുണ്ട്.... ശരി
സര്‍.... ഇവനിംഗ് കാണാം..... ചിന്നു ഇത്രയും പറഞ്ഞ് റൂമിന് പുറത്തിറങ്ങി.... പുറത്തിറങ്ങിയപ്പോള്‍ അവള്‍ വീണ്ടും ചിന്തിച്ചു.... നിരഞ്ജന്‍ സാറിന്‍റെ സംസാരത്തില്‍ എവിടെയൊക്കെ കണ്ണേട്ടന്‍റെ ഒരു ഫില്‍.... ചില നേരത്തെ ചിരിയിലും സംസാരശൈലിയിലും ഒക്കെ.... കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ താന്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കണ്ണേട്ടന്‍റെ ഓര്‍മകള്‍ തന്നെ തേടി വരുന്നു.... പലരുടെ സംസാരത്തിലും ചിരികളിലും നോട്ടങ്ങളിലും താന്‍ കണ്ണേട്ടന്‍റെ പ്രസന്‍സ് കാണുന്നു. ഓരോന്ന് ചിന്തിച്ച് തന്‍റെ ചെയറിനടുത്തെത്തി.... നേരെ മായേച്ചിയുടെ അടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞു.... അടുത്ത ദിവസം തൊട്ട് തന്‍റെ ജോലികുടെ ചെയ്യാനുള്ള കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തനിക്ക് കിട്ടിയ എറ്റവും അടുത്ത ഫ്രെണ്ടാണ് മായേച്ചി.... ഇവിടെ തന്‍റെ എതാവശ്യത്തിനും മായേച്ചിയുണ്ടാവറുണ്ട്.... നാട്ടില്‍ കണ്ണേട്ടന്‍റെ നാടിനടുത്താണ് മായേച്ചിയുടെ വീട്.... തന്നെക്കാള്‍ ഒരു വയസ്സ് കുടുതലുണ്ട്.... കല്യാണം കഴിഞ്ഞിട്ടില്ല.... ഇവിടെ ഈ ഓഫിസിലും പുറത്തും ചിന്നുവിന്‍റെ കുടെ എപ്പോഴും മായയുണ്ടാവും... സൗഹൃദത്തിനപ്പുറം സ്വന്തം ചേച്ചിയെപ്പോലെയാണ് ചിന്നുവിന് മായ. ഓണത്തിനും വിഷുവിനും പിറന്നാളിനും ചിന്നുവിനായി വില കുടിയ വസ്ത്രങ്ങളാണ് മായ കൊടുക്കുന്നത്. മായ എടുക്കുന്നതിലും വില കുടുതലാണ് അവള്‍ ചിന്നുവിന്

💬 Comments

View all comments