0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

നല്‍ക്കുന്ന ഡ്രെസ്സുകളിലേക്ക്.... അതും ചിന്നുവിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ളവ.... അങ്ങിനെ എല്ലാരോടും യാത്ര പറഞ്ഞ് തിരിച്ചു ഫ്ളാറ്റിലേക്ക് പോന്നു.... ഓഫിസില് നിന്ന് നടക്കാനുള്ള ദൂരമേയുള്ളു... പുതിയ ശീലത്തില്‍ വന്ന ഒന്നാണ് ഈ നടത്തം.... രാവിലെ ജോഗിംഗിനയി നടക്കുന്നതില്‍ നടത്തം ഇപ്പോ ഒരു പ്രശ്നമേയല്ല..... അവള്‍ നടന്ന് ഫ്ളാറ്റിലെത്തി.... കോളിംഗ് ബെല്ലടിച്ചു.... ഒരു സ്ത്രി വന്ന് വാതില്‍ തുറന്നു.... പ്രിതേച്ചിയാണ്..... അവള്‍ ഇവിടെ നിധിന്‍റെയും പ്രിതയുടെയും കുടെയാണ്.... എന്താ ചിന്നു ഇത്ര നേരത്തെ.... എന്തുപറ്റി.... മുഖത്താകെ ഒരു വിഷമം.... ഒരു ഒഴിവു തരാതെ പ്രിതേച്ചി ചോദ്യങ്ങളുടെ കെട്ടഴിച്ചു.... ചിന്നു ഉള്ളിലേക്ക് ചെന്നു... ചിന്നു പ്രിതേച്ചിയോട് കാര്യങ്ങളെല്ലാം പറഞ്ഞു... യാത്രയുടെ കാര്യവും.... കേട്ടപ്പോള്‍ അവള്‍ക്കും ചെറിയ വിഷമമായി.... ഡ്രെസും മറ്റും പാക്ക് ചെയ്യാന്‍ പ്രിതയും ചിന്നുവിന്‍റെ കുടെ കുടി. അങ്ങിനെ ഒരു മണിക്കുറുകൊണ്ട് പാക്കിംങ് കഴിഞ്ഞു.... ചിന്നു നിധിനെട്ടനെയും അച്ഛനെയും വിളിച്ച് യാത്രയുടെ വിവരം പറഞ്ഞു. നിധിന്‍ നല്ല വിഷമമുണ്ടായിരുന്നു. അസുഖത്തിന്‍റെ കാര്യത്തിനെക്കാള്‍ അവള്‍ക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അവളെ എയര്‍പോര്‍ട്ടിലെത്തിക്കാന്‍ തനിക്ക് സാധിക്കതായിരുന്നു എറ്റവും വലിയ സങ്കടം.... അങ്ങിനെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. ചിന്നു ഫ്രെഷായി വന്നു. ഇളംനീല നിറത്തില്‍ മയില്‍പീലി ഡീസൈനുള്ള ചുരിദാര്‍ അതായിരുന്നു അവള്‍ അന്ന് ഉടുത്തത്.... വൈഷ്ണവത്തിലെ തന്‍റെ ആദ്യ പിറന്നാളിന് കണ്ണേട്ടന്‍ സമ്മാനിച്ചതാണത്..... ഇന്നു കുടെയില്ലെങ്കിലും കണ്ണേട്ടന്‍ തന്നതെല്ലാം എന്നും അവള്‍ക്ക് വലിയ ആശ്വാസമാണ്. ഒന്നും ഉപേക്ഷിക്കാനോ വലിച്ചെറിയാനോ ചിന്നുവിന് സാധിച്ചില്ല. ഓര്‍മകള്‍ പോലും.... നാലരയ്ക്ക് തന്നെ ഒരുക്കം തീര്‍ന്നു. സൗദിയില്‍ എത്തിയതില്‍ പിന്നെ കണ്ണടിക്ക് മുന്നില്‍ ഒരുങ്ങുന്ന ശീലമൊന്നുമില്ലായിരുന്നു. അതുകൊണ്ട് ഒരുങ്ങാന്‍ പതിനഞ്ച് മിനിറ്റ് തന്നെ

💬 Comments

View all comments