0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ധാരാളമായിരുന്നു. നാലെമുക്കലൊടെ ചിന്നു നിരഞ്ജനെ വിളിച്ചു. റെഡിയായ കാര്യം അറിക്കുകയും ചെയ്തു. നിരഞ്ജന്‍ അഞ്ചുമണിക്ക് തന്നെ വന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി....
അഞ്ചുമണിക്ക് നിരഞ്ജന്‍ നിധിന്‍റെ ഫ്ളാറ്റിന് മുന്നില്‍ കാറില്‍ ചെല്ലുമ്പോള്‍ രണ്ടു ബാഗുമായി ഗ്രിഷ്മ അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരു നിമിഷം അവളുടെ ഭംഗിയില്‍ അവന്‍ നോക്കി നിന്നുപോയി.... ആദ്യമായാണ് അവളെ അവന്‍ നാടന്‍ വേഷത്തില്‍ കാണുന്നത്. ഇലംനീല ചുരിദാറില്‍ മുമ്പ് കണ്ടതിലും സുന്ദരിയായിട്ടുണ്ടവള്‍.... ശരീരത്തില്‍ ഒട്ടിയാണ് അത് നിന്നിരുന്നത്. ഒന്നു നോക്കിയാല്‍ അവളുടെ രൂപത്തില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിക്കാത്ത പോലെ.... നിരഞ്ജന്‍ കാര്‍ അവളുടെ മുന്നില്‍ നിര്‍ത്തി. പിന്നെ ഇറങ്ങി ചെന്ന് ബാഗെടുത്ത് ഡിക്കിയില്‍ വെച്ചു... പിന്നെ അവളെ മുന്നിലെ വാതില്‍ തുറന്ന് കയറാനായി പറഞ്ഞു. അവള്‍ അതനുസരിക്കുകയും ചെയ്തു. നിരഞ്ജന്‍ തന്‍റെ സീറ്റിലേക്ക് വന്ന് കാര്‍ സ്റ്റാര്‍ട്ടാക്കി... പിന്നെ അടുത്തിരിക്കുന്ന ചിന്നുവിനെ നോക്കി.... പോവാം.... നിരഞ്ജന്‍ പുഞ്ചിരിയോടെ ചോദിച്ചു. പോവാം.... സര്‍.... ഗ്രിഷ്മ മറുപടി നല്‍കി.... അവളുടെ സര്‍ വിളി അവന് ഒരു കല്ലുകടിയായാണ് തോന്നിയത്.... എന്തോ ഒരകള്‍ച്ചയുള്ളത് പോലെ..... അവന്‍ കാര്‍ മുന്നിലേക്ക് എടുത്തു. കാര്‍ ആ അപ്പര്‍ട്ട്മെന്‍റിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്ക് ചലിച്ചു.... കാറിനുള്ളില്‍ നിശബ്ദദയായിരുന്നു. ഇരുവരും ഒന്നും പറയുന്നില്ല.... ഗ്രിഷ്മ നിരഞ്ജനെ ശ്രദ്ധിക്കുന്നതുപോലുമില്ല.... ചിലപ്പോള്‍ അമ്മയുടെ കാര്യം ആലോചിച്ചാവും.... ഒരു മണിക്കുറോളമുണ്ട് എയര്‍പോര്‍ട്ടിലേക്ക്.... അതിങ്ങനെ നിശബ്ദമായി തുടരാന്‍ നിരഞ്ജന്‍ ആഗ്രഹിച്ചിരുന്നില്ല... നിരഞ്ജന്‍ മുഡ് മാറ്റാനായി മ്യൂസിക് സിസ്റ്റം ഓണാക്കി. അതില്‍ നിന്ന് മലയാളം ഗാനം പുറത്തേക്ക് ഒഴുകി....   പച്ച കിളിപ്പവിഴ പാല്‍വര്‍ണ്ണമൊത്ത പല കൊചചുങ്ങളഞ്ചെണ്ണം നില്‍പ്പാണു ശംഭോ

💬 Comments

View all comments