Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
സമ്മര്‍ ഇന്‍ ബദ്ലേഹമിലെ ഗാനം പുറത്തേക്ക് വന്നു... പെട്ടെന്നുള്ള ശബ്ദത്തില്‍ ഗ്രിഷ്മ തിരിഞ്ഞ് നോക്കി... നിരഞ്ജന്‍ ഒരു പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു....
സത്യം പറഞ്ഞാല്‍ നിരഞ്ജന്‍ അവസ്ഥ അതുപോലെയായിരുന്നു. പതിനാല് ലേഡി സ്റ്റാഫിന് ഇടയിലെ ഒരേ ഒരു മെന്‍ സ്റ്റാഫ്.... ചിന്നു ചിന്തിച്ചു.... ഒരു പക്ഷേ തന്‍റെ കണ്ണേട്ടനും ഈ അവസ്ഥയിലുടെ കടന്നുപോയ ഒരാളാണ്. ചിന്നുവിന് പഴയ കാല ഓര്‍മ്മകളിലേക്കുള്ള താക്കോല്‍ പോലെ ആ ഗാനം തോന്നി.... അവള്‍ സീറ്റില്‍ ചാരിയിരുന്നു ഓര്‍ത്തെടുത്തു....
പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ക്കിടയിലായിരുന്നു കണ്ണേട്ടന്‍റെ പി.ജി കാലം. അന്നത്തെ ആ ഇടിയുടെ പേരില്‍ എല്ലാവര്‍ക്കും കണ്ണേട്ടനും താനും തമ്മിലുള്ള ബന്ധം മനസിലായി. ഒരു തരത്തില്‍ അത് തനിക്ക് അനുഗ്രഹമായിരുന്നു. പിന്നിട് ഒഴിവുസമയത്ത് തനിക്ക് ആ ക്ലാസിലേക്ക് കയറി ചെല്ലാന്‍ വേറെ ആരുടെയും അനുവാദമോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നുള്ള ചിന്തയോ ആവശ്യമില്ലായിരുന്നു. കണ്ണേട്ടന്‍റെ പുതിയ കുട്ടുകാര്‍ തന്‍റെയും കുട്ടുകാരായി മാറുകയായിരുന്നു.
പതിയെ പതിയെ കോളേജിലെല്ലാവരും ഞങ്ങളുടെ ബന്ധം അറിഞ്ഞു തുടങ്ങി. ഗുല്‍മോഹര്‍ വീണ കോളേജ് വിഥികള്‍ ഞങ്ങള്‍ക്ക് കൈ ചേര്‍ത്ത് പിടിച്ച് നടക്കാനുള്ള പ്രണയവിഥികളായി.
തന്നോടുള്ള പേടി കൊണ്ടാണോ എന്നറിയില്ല... ക്ലാസിലെ എല്ലാവരുമായി കണ്ണേട്ടന്‍ ഒരു നിശ്ചിത അകലം പാലിച്ചു. കുടുതല്‍ നേരം എന്നോടൊപ്പം ചിലവഴിച്ചു. എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു.
അത് വരെ ഞാന്‍ ആഘോഷിക്കാത്ത കോളേജ് ലൈഫ് പിന്നിട് എന്‍ജോയ് ചെയ്തു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കും മാളിലേക്കും പോയി. ഓണവും ക്രിസ്തുമസും പുതുനവത്സരവുമെല്ലാം ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. മാച്ചിംഗ് ഡ്രെസിട്ട് കോളേജ് കപ്പിള്‍സായി ഞങ്ങള്‍ വിലസി.
കോളേജിലെ ലൗവേഴ്സ് കോര്‍ണറിലെ ഇരിപ്പിടത്തിന്
💬 Comments
View all comments