0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ഞങ്ങള്‍ സുപരിചിതറായിരുന്നു. മഴയുള്ള ദിവസങ്ങളില്‍ ക്യാന്‍റിനില്‍ നിന്ന്
കണ്ണേട്ടന്‍റെയൊപ്പം കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുമ്പോള്‍ അറിയാതെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്...  ആ മഴ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്.... ഈ സമയം കെഴിഞ്ഞുപോകരുതെയെന്ന്.... കോളേജിലെ പലര്‍ക്കും ഞങ്ങളുടെ പ്രണയം പ്രചോദനവും അസൂയയുമായിരുന്നു. അവരുടെ കണ്ണുകള്‍ സാധാ ഞങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. പ്രണയത്തിന്‍റെ മധുരം അത്രയ്ക്ക് രുചികരമാണെന്ന് അതോടെ എനിക്ക് മനസിലായി. വെറും പഠനമല്ല കലലയം എന്ന് കണ്ണേട്ടന്‍ എനിക്ക് മനസിലാക്കി തന്നു. കണ്ണേട്ടന് പ്രണയത്തിന് പല ഫാന്‍റസികളുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും കഥകളില്‍ നിന്നും മോഷ്ടിച്ച പല ഫാന്‍റസികളും. അങ്ങിനെ ആ ക്യാമ്പസ് കാലത്ത് ഞങ്ങള്‍ കണ്ണേട്ടന്‍റെ ഓരോ ഫാന്‍റസികളും യാഥര്‍ത്ഥ്യമാക്കി. മഴയത്ത് കെട്ടിപിടിച്ചിരുന്നുള്ള ബൈക്ക് യാത്രയും ഒരു ഗ്ലാസില്‍ രണ്ടു സ്ട്രോ ഇട്ട് ഇരുവരും ചേര്‍ന്നു കുടിക്കുന്നതും. തിയ്യറ്ററിനുള്ളില്‍ ഒരു മൂലയ്ക്കിരുന്നു ഒരു കോണ്‍ ഐസ്ക്രിം കണ്ണും കണ്ണും നോക്കി രുചിയ്ക്കുന്നതും എല്ലാം അതിന്‍റെ ഭാഗമായിരുന്നു. ഉച്ചക്ക് എന്‍റെ ചോറ്റുപാത്രത്തില്‍ നിന്ന് കൈയിട്ട് വാരി കണ്ണേട്ടന്‍ വിശപ്പടക്കി. എന്‍റെ വിശപ്പ് മാറിയിട്ടില്ല എന്നു പറഞ്ഞാല്‍ ക്യാന്‍റനില്‍ കൊണ്ടുപോയി വയറു നിറച്ച് ഭക്ഷണം വാങ്ങി തന്നു. പ്രണയിച്ച് കൊതി തീരത്താവരെ പോലെ ഞങ്ങള്‍ അവിടെയൊക്കെ പൂമ്പാറ്റകളെ പോലെ പാറി നടന്നു. വൈഷ്ണവത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. മുവണ്ടന്‍ മാവില്‍ കല്ലെറിയാനും പാടത്തും പറമ്പിലും ചുറ്റിയടിക്കാനും ഉത്സവകാലത്ത് അമ്പലത്തില്‍ പോയി നേരം വെളുക്കും വരെ മേളവും ആനയെയും കണ്ടിരിക്കാനും അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങള്‍.... ഞങ്ങളുടെ ദാമ്പത്യം അര്‍ക്കും അസൂയ തോന്നും വിധം വളര്‍ന്നു വന്നു. ഇതിനിടയില്‍ ഞങ്ങള്‍ തമ്മിലുണ്ടായ പിണക്കങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന ദിവസത്തിന്‍റെ ആയുസേ

💬 Comments

View all comments