0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ഉണ്ടായിരുന്നുള്ളു. കാരണം പിണങ്ങിയിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. അന്ന് കണ്ണേട്ടന്‍ വലിച്ചെറിഞ്ഞ ആ മൂന്നാമത്തെ തലയണ പിന്നെ രാത്രി ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല. പിന്നെ ഞാന്‍ കണ്ണെട്ടന്‍റെ ചൂടു പറ്റിയാണ് രാത്രി ഉറങ്ങിയത്.... തന്‍റെ പിരിയഡ് ദിവസങ്ങളില്‍ കണ്ണേട്ടന്‍ തന്നോടൊപ്പം വേദന തീന്നുമായിരുന്നു. ആദ്യ മാസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ കരയുന്ന കണ്ണേട്ടനെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. പിന്നെ അത്തരം ദിവസങ്ങളില്‍ രാത്രിയില്‍ കണ്ണേട്ടന്‍ കുടുതല്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുമായിരുന്നു. കണ്ണേട്ടന്‍റെ നെഞ്ചില്‍ ചൂട തന്‍റെ വേദനയ്ക്കുള്ള ഏറ്റവും ശക്തിയുള്ള മരുന്നായി മാറി. ആ മാറില്‍ പറ്റിചെര്‍ന്ന് കിടക്കുമ്പോള്‍ വയറ്റിലെ വേദനയെക്കാള്‍ മനസ്സിന്‍റെ സന്തോഷം എന്നെ കീഴടക്കി. കണ്ണേട്ടന്‍റെ ഹൃദയതാളം എനിക്ക് താരാട്ട് പാട്ടായി... ആകെ കോളേജ് ടൂറിന് പോയപ്പോള്‍ മാത്രമാണ് കണ്ണേട്ടനുമായി മൂന്നില്‍ കുടുതല്‍ ദിവസം ഒന്നിച്ചു കഴിയാന്‍ സാധിക്കാതെ വന്നത്. ഒരാഴ്ച കഴിഞ്ഞ് വിട്ടിലെത്തുമ്പോള്‍ കണ്ണേട്ടന്‍റെ കൂടെ ഒരു ദിവസം മൊത്തം ആ നെഞ്ചിലെ ചൂട് പറ്റി കിടന്നുറങ്ങാന്‍ തോന്നിയെനിക്ക്.... അപ്പോഴെക്കും കണ്ണേട്ടന്‍ എനിക്ക് ആരേല്ലാമൊക്കെയായിരുന്നു. കാമുകനായി, കുട്ടുകാരനായി, സഹോദരനായി, അച്ഛനായി, ഭര്‍ത്താവായി അങ്ങനെ ആരോക്കെയോ..... ശരീരികമായ അടുപ്പത്തേക്കാള്‍ മനസിന്‍റെ അടുപ്പാണ് എറ്റവും വലുതെന്ന് ഞങ്ങള്‍ പരസ്പരം മനസിലാക്കി കൊടുത്തു. കണ്ണേട്ടന്‍ ഇടയ്ക്ക് തന്നോട് അഡല്‍ഡ് കോമഡിയോക്കെ പറഞ്ഞുതുടങ്ങി. ആദ്യം താന്‍ എതിര്‍ത്തെങ്കിലും എന്തും പറയാന്‍ പറ്റിയ ഒരു കുട്ടുകാരന്‍റെ അഭാവം കണ്ണേട്ടനെ അലട്ടുന്നുണ്ട് എന്നറിഞ്ഞപ്പോ താന്‍ ക്ഷമിച്ച് കേട്ടിരുന്നു പോയി. പതിയെ താനും അത് അസ്വാദിച്ചുക്കൊണ്ടിരുന്നു. കണ്ണേട്ടന്‍റെ അമ്മയും അച്ഛനും എന്നെ അവരുടെ മകളെ പോലെ സ്നേഹിച്ചു. എന്നും എന്‍റെ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ കുടെ നിന്നു. ഒരു

💬 Comments

View all comments