Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
വേള കണ്ണേട്ടനെക്കാള്‍ സ്വാതന്ത്ര്യം എനിക്ക് അവിടെ കിട്ടി. കണ്ണേട്ടന് അതില്‍ നല്ല അസൂയ ഉണ്ടായിരുന്നു. പക്ഷേ കണ്ണേട്ടന്‍റെ പ്രതികാരം ഞാന്‍ മനസിലാക്കാന്‍ വൈകിയിരുന്നു.
ഞാന്‍ വൈഷ്ണവത്തിലെ മകളായി മറുമ്പോ കണ്ണേട്ടന്‍ എന്‍റെ വീട്ടിലെ മകനായി മാറിയിരുന്നു. അച്ഛന്‍റെ കുടെ ബിസിനസ്സ് കാര്യം സംസാരിക്കാനും അമ്മയുടെ കുടെ കളിച്ച് ചിരിച്ച് നടക്കാനും കണ്ണേട്ടന്‍ സമയം കണ്ടെത്തി.
മാസത്തില്‍ ഒരിക്കല്‍ മാത്രം പോയിരുന്ന എന്‍റെ വീട്ടിലേക്ക് ആഴ്ചയിലൊരിക്കല്‍ പോകാന്‍ തുടങ്ങി. അതുവരെ തന്‍റെ ഇഷ്ടത്തിന് വില കൊടുത്തിരുന്ന എന്‍റെ അമ്മ പിന്നെ കണ്ണേട്ടന്‍റെ ഇഷ്ടത്തിന് വില കൊടുത്തുതുടങ്ങി. തനിക്ക് മാത്രം തല വെക്കാന്‍ തന്നിരുന്ന ആ തുടകളില്‍ ഒരിക്കല്‍ കണ്ണേട്ടന്‍ തലവെച്ച് അമ്മയോട് സംസാരിക്കുന്നത് കണ്ടപ്പോ ഒരു നിമിഷം അസൂയ കൊണ്ട് കണ്ണേട്ടനെ കൊല്ലാന്‍ വരെ തോന്നി. തന്‍റെ വിട്ടില്‍ തന്നെ താവിടുകൊടുത്ത് വാങ്ങിയ ഒരു ഫീല്‍ ആയിരുന്നു അപ്പോള്‍....
ക്യാമ്പസ് ജീവിതത്തിലെ ആ രണ്ടു വര്‍ഷത്തിലെ ദിവസങ്ങള്‍ക്ക് മഴക്ക് മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ഇയംപാറ്റയുടെ ആയുസേയുള്ളു എന്നെനിക്ക് മനസിലായി... അസ്വദിച്ചു തുടങ്ങും മുമ്പേ അതങ്ങ് അവസാനിച്ചു പോയിന്നു.
അങ്ങനെ ആ ദിവസമെത്തി.... തന്‍റെ ആവസാന വര്‍ഷ എക്സാമും കഴിഞ്ഞ് പ്രോജക്റ്റിന്‍റെ വൈവേ ദിനം.... അന്നാണ് ഞാന്‍ അവസാനമായി വൈഷ്ണവത്തിന്‍റെ മുറ്റത്ത് നിന്നിറങ്ങിയത്.... സന്തോഷത്തോടെയായിരുന്നു ഞാന്‍ അന്ന് കണ്ണേട്ടന്‍റെ കുടെ കോളേജിലേക്കിറങ്ങിയത്....
കണ്ണേട്ടന് അന്ന് സ്റ്റെഡി ലീവായിരുന്നു. അതിനാല്‍ തന്നെ കോളേജിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രമാണ് കണ്ണേട്ടന്‍ ബൈക്കെടുത്തത്. സന്തോഷത്തോടെ എന്നെ കോളേജിലെത്തിച്ച് തിരിച്ച് പോന്നത്....
തന്‍റെ കോളേജിലെ അവസാനം ദിനമായിരുന്നു. ഇനി ഒരു സ്റ്റുഡേന്‍റായി അങ്ങോട്ടില്ല. വൈവേ
💬 Comments
View all comments