Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
വിചാരിച്ചതിലും സുഖകരമായിരുന്നു. കുറച്ച് നേരം കുട്ടുകാരോട് വര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പം കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ കോള്‍ വന്നു... പതിവില്‍ നിന്നും ഇടറിയ ശബ്ദമായിരുന്നു അപ്പോള്‍.
ചിന്നു... വൈവേ കഴിഞ്ഞോ... കണ്ണേട്ടന്‍ ചോദിച്ചു....
ഹാ കഴിഞ്ഞു.... ഞാനിവിടെ ക്ലാസിരിക്കുകയാണ്.... കണ്ണേട്ടന്‍ എവിടെയാ....
ഞാന്‍.... നമ്മുടെ കോളേജിന്‍റെ പാര്‍ക്കിംഗിലുണ്ട്..... കണ്ണേട്ടന്‍ പറഞ്ഞു....
അതെന്താ അവിടെ നില്‍ക്കുന്നേ.... ഇങ്ങോട്ട് വാ.....
ഇല്ല ചിന്നു... നീന്‍റെ കാര്യങ്ങള്‍ കഴിഞ്ഞെങ്കില്‍ നീ ഇങ്ങോട്ട് വാ.... അത്യാവശമാണ്....
അതെന്താ അത്യവശം..... ഞാന്‍ സംശയത്തോടെ ചോദിച്ചു....
നീ.... വാ.... ഞാന്‍ കാത്തിരിക്കുകയാണ്...... കണ്ണേട്ടന്‍ പറഞ്ഞു....
ആ ശബ്ദത്തിലെ ഇടര്‍ച്ചയും സംസാരശൈലിയും എന്തോ എന്നില്‍ ആകാംശ ഉണര്‍ത്തിയിരുന്നു. അതിനാല്‍ അധികനേരം ആ ക്ലാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല... ഞാന്‍ രമ്യയോടും മറ്റു കുട്ടുകാരോടും യാത്ര പറഞ്ഞിറങ്ങി....
ഞാന്‍ പാര്‍ക്കിംഗിലേക്ക് ചെല്ലുമ്പോള്‍ കണ്ണേട്ടന്‍ ബൈക്കില്‍ ചാരി കൈയും കെട്ടി നില്‍പ്പുണ്ടായിരുന്നു. പ്രതിക്ഷിച്ച പോലെ മുഖത്ത് സന്തോഷമില്ല.... ഞാന്‍ വേഗം കണ്ണേട്ടനടുത്തെത്തി.
എന്നെ കണ്ട ഉടനെ കണ്ണേട്ടന്‍ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി.... ഞാന്‍ അടുത്തെത്തിയതും ചോദിച്ചു....
എന്താ കണ്ണേട്ടാ എന്താ ഇത്ര ധൃതി....
ചിന്നു.... അത് ഞാന്‍ പോകും വഴി പറയാം.... നീ കയറ്..... കണ്ണേട്ടന്‍ എന്നോടായി പറഞ്ഞു....
ഞാന്‍ കയറിയിരുന്നു. കണ്ണേട്ടന്‍റെ വയറിലേക്ക് കൈയിട്ട് കെട്ടിപിടിച്ചിരുന്നു. ബൈക്ക് ഗേറ്റ് കടന്നതും കണ്ണേട്ടന്‍ പറയാന്‍ തുടങ്ങി....
ചിന്നു നമ്മളിപ്പോ പോകുന്നത് ഹോസ്പിറ്റലേക്കാണ്....
ഹോസ്പിറ്റലിലേക്കോ..... എന്താ കണ്ണേട്ടാ പ്രശ്നം.... ആരാ അവിടെ.....
അത്.... ചിന്നു ലക്ഷ്മിയമ്മ ഇന്ന് രാവിലെ അടുക്കളയില്‍ ഒന്ന് വീണു....
അയ്യോ..... എന്നിട്ട്.... കണ്ണേട്ടാ എന്‍റെ അമ്മ.....
പേടിക്കാനൊന്നുമില്ല ചിന്നു..... കാലൊന്ന് ഒടിഞ്ഞു...
💬 Comments
View all comments