0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

വാക്കുകളാണ് എന്നെ തളര്‍ത്തിയതെന്ന ചിന്ത ചേച്ചിയെയും വിഷമത്തിലാക്കി. പിറ്റേന്ന് നിധിനേട്ടന്‍ ലീവേടുത്തു. അന്ന് രാവിലെ എന്നെ വിളിച്ചിരുത്തി രണ്ടുപേരും സംസാരിച്ചു. ചിന്നു നിനക്ക് തിരിച്ചുപോകാണോ.... നിധിനെട്ടന്‍ ചോദിച്ചു.... എന്തുപറയണമെന്നറിയാതെ ഞാന്‍ ഇരുവരുടെയും മുഖത്തേക്ക് നോക്കി... പ്രിതേച്ചിയാണ് ബാക്കി പറഞ്ഞത്.... നിനക്ക് ഞങ്ങളുടെ കുടെ കഴിഞ്ഞുടെ.... ഞങ്ങളുടെ അനുജത്തിയായി.... കഴിഞ്ഞ അഞ്ചു മാസം അവരോടൊപ്പം അനുജത്തിയായി കഴിഞ്ഞതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ മനസില്‍ ആലോചിച്ചും നാട്ടില്‍ ചെന്നാല്‍ തനിക്ക് പലതും നഷ്ടമായതിന്‍റെ വിഷമം തിരിച്ച് വരും എന്നുളളത് കൊണ്ടും ഞാന്‍ ആ ചോദ്യത്തിന് സമ്മതം നല്‍കി....
നിനക്ക് ഒരു മാസം കുടെ വിസയുള്ളു... അതിന് മുന്‍പ് നീ ഇവിടെ ഒരു ജോലി സംഘടിപ്പിക്കണം.... എന്നാലെ ഇവിടെ തുടരാനാവു.... അത് നീ അധികപറ്റായത് കൊണ്ടോ സമ്പത്തികലാഭം പ്രതിക്ഷിച്ചോ അല്ല.... ഇവിടെ ഒരു ജോലി ഉണ്ടെങ്കില്‍ അവരുടെ വിസയില്‍ നിനക്ക് ഇവിടെ നില്‍ക്കാം.... അതുപോലെ ഞങ്ങളുടെ ഒപ്പവും.... ഇപ്രവിശ്യം നിധിനെട്ടനാണ് പറഞ്ഞത്.... അവരുടെ വാക്കുകള്‍ അനുസരിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളു.... അങ്ങനെ അവരുടെ അവശ്യപ്രകാരമാണ്. ഒരു എന്‍.ആര്‍.ഐ മലയാളിയുടെ നേതൃത്വത്തിലുള്ള വി.ജി ഗ്രുപ്പിന്‍റെ റിക്രുട്ടുമെന്‍റിന് പങ്കെടുക്കുന്നതും തുടര്‍ന്നാ ആ ജോലി കിട്ടുന്നതും.... കണ്ണേട്ടന്‍റെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ ജോലിയില്‍ പരമാവധി ശ്രദ്ധ നല്‍കി. രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്തു. അക്കൗണ്ടില്‍ സാലറി വന്നുകുടുമ്പോഴും അധികം ചിലവുകളില്ലാതെ ഞാന്‍ ജീവിച്ചു... ഒന്നരകൊല്ലം.... ഒരു ഓഫിസ് സ്റ്റാഫിന്‍റെ ഡ്രെസ്സിംഗ് സ്റ്റൈലിനോട് ഞാന്‍ ഇഴകി ചേര്‍ന്നു. ജോലിയില്‍ അധികം ആരോടും അടുക്കാതിരുന്ന എനിക്ക് ഇങ്ങോട്ട് തട്ടികയറി വന്ന് കുടെ കുടിയതായിരുന്നു മായേച്ചി. അതോടെ ഞങ്ങള്‍ ഒന്നിച്ചായി അവിടെ....

💬 Comments

View all comments