0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ചിലവഴിച്ചു. പിന്നെ വീട്ടിലേക്ക് പോന്നു. മരുന്നുകള്‍ ലക്ഷ്മിയെ ക്ഷിണം നല്‍കിയിരുന്നു. ചിന്നു പഴയ പോലെ അടുക്കളഭരണം ഏറ്റെടുത്തു. ഇടയ്ക്ക് സി.ഇ.ഒ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹത്തിലും കരുതലിലും ചിന്നു കുടുതല്‍ സന്തോഷിച്ചു. വിളിക്കുമ്പോള്‍ എല്ലാം പോകും മുന്‍പ് കൊച്ചിയില്‍ ചെന്ന് കാണാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. വിട്ടിലെത്തിയതിന് പിറ്റേന്ന് തൊട്ട് ചിന്നു വാക്കിംഗ് ആരംഭിച്ചു. തനിച്ചും കണ്ണേട്ടനോടൊപ്പവും പണ്ട് നടന്നിരുന്ന ഗ്രാമവിധിയിലുടെയായിരുന്നു അവളുടെ യാത്ര.... മാറ്റങ്ങള്‍ വന്നിരിക്കുന്നു. പുതിയ വീടുകള്‍ ഉയരുന്നു. അങ്ങിനെ ഓരേ പാതയിലല്ലാതെ ഓരോ ദിവസവും ഓരോ വഴിയിലിലുടെ അവള്‍ വാക്കിംഗ് നടത്തി.... പരിചിതമായ ഒരുപാട് മുഖങ്ങളെ കണ്ടു. അന്നൊരു ഞായറാഴ്ചയായിരുന്നു. അവള്‍ പതിവ് പോലെ വാക്കിംഗിനിറങ്ങി. ഈപ്രവിശ്യം അവള്‍ നടന്നത് ആ പാര്‍ക്കിലേക്കായിരുന്നു. അവിടെ വെച്ചാണ് തനിക്ക് എല്ലാം നഷ്ടമായി എന്ന ചിന്ത വന്നത്. അതിന്‍റെ ഓര്‍മ്മകളിലേക്ക് ഒന്നുടെ ചെല്ലാനായാണ് അവള്‍ അങ്ങോട്ട് പോയത്.... അത്യാവശ്യം ദൂരമുണ്ട് അങ്ങോട്ട്.... ഓരോ കാഴ്ചകള്‍ കണ്ട് അവള്‍ നടന്നു പാര്‍ക്കിലേക്ക് നടന്നടുത്തു. അവള്‍ പാര്‍ക്കിലുടെ രണ്ട് റൗണ്ടുകുടെ നടന്നു. അപ്പോഴെക്കും അവള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു. അവള്‍ തങ്ങളുടെ പ്രിയപ്പെട്ട ആ ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.
ശുദ്ധവായു ശ്വസിച്ച് ക്ഷീണമകറ്റി.... പാര്‍ക്കിന് വല്യ മാറ്റങ്ങാളൊന്നുമില്ല.... എല്ലാം പഴയപോലെ തന്നെ. കവാടവും ഇരിപ്പിടങ്ങളും തണല്‍മരങ്ങളും എല്ലാം അതുപോലെ..... രാവിലെ പലരും ജോഗിംങ് ചെയ്യുന്നുണ്ട്.... രാവിലെ പാര്‍ക്കിന് നടക്കുള്ള വിശാലമായ ഗൗണ്ടില്‍ ക്രിക്കറ്റും ഫുഡ്ബോളും ബാഡ്മിന്‍റണും കളിക്കുന്ന ചെറുപ്പക്കാര്‍... ആ അന്തരീക്ഷത്തില്‍ അവരുടെ ശബ്ദകോലാഹലങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.... അവളുടെ ഇരിപ്പിടം കടന്നുപോകുന്ന പലരും അവളെ ശ്രദ്ധിക്കുന്നുണ്ട്.... എന്നാല്‍ അവള്‍ ആരേയും മൈന്‍റ്

💬 Comments

View all comments