Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ഏറ്റവും വലിയ അടിയായിരുന്നു അത്. എതു പുരുഷനെയും വളച്ചു വിഴ്ത്താന്‍ കഴിയും എന്ന എന്‍റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി. തിരിഞ്ഞു നടക്കുമ്പോ അവസാനമായി ഞാന്‍ ആ കയ്യില്‍ കയറി പിടിച്ചു. പക്ഷേ സാര്‍ തിരിഞ്ഞ് നിന്ന് രാവിലെ വരാം... ഇപ്പോ സുഖമായി ഉറങ്ങിക്കൊള്ളു എന്ന് പറഞ്ഞ് കൈ നിര്‍ബന്ധിച്ച് വിടിവിപ്പിച്ചു.... പിന്നെ പുറത്തേക്ക് നടന്നു. പോയി....
സെലിന്‍ ഒന്ന് നിര്‍ത്തി ഒരു നെടുവിര്‍പ്പിടെ ചിന്നുവിനെ നോക്കി. ചിന്നുവിന്‍റെ മുഖത്ത് കുറ്റബോധവും സങ്കടവും നിഴലഴിച്ചു. സെലിന്‍ വീണ്ടും പറഞ്ഞ് തുടങ്ങി.
ആ ജോലിയില്‍ കയറിയിട്ട് തോല്‍വിയുടെ ആദ്യ പാഠം. സ്ത്രിയെ വെറുമൊരു ഭോഗ വസ്തുവായി കാണാത്ത പുരുഷന്‍മാരും ഈ ലോകത്തുണ്ടെന്ന് ഞാനറിഞ്ഞത് അന്നാണ്. അതുവരെ തന്‍റെ ചുറ്റുമുള്ളവരുടെ നോട്ടത്തില്‍ നിന്ന് എനിക്ക് മനസിലായ ഒരു കാര്യമാണ് അന്ന് സാര്‍ തെറ്റിച്ചത്..... തോല്‍വിയിലും എന്‍റെ മനസ് സന്തോഷിച്ചു. എന്നിലെ പ്രണയം അതോടെ പൂര്‍വ്വ സ്ഥിതിയിലായി. അന്നത്തെ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു. അന്ന് മുഴുവനായി നടന്ന കാര്യങ്ങള്‍ മനസില്‍ ഓടി വന്നു. ഞാന്‍ സന്തോഷിച്ച ഓരോ നിമിഷങ്ങള്‍... എന്നും കുടെയുണ്ടാവണമെന്നുള്ള എന്‍റെ ആഗ്രഹം പൊന്തി വന്നു.
ചിന്നു വിശ്വസിക്കനാവാതെ സെലിനെ നോക്കി.... അത് കണ്ട് സെലിന്‍ പറഞ്ഞു....
എനിക്കറിയാം ചിന്നുവിന് ഇതൊന്നും വിശ്വാസം വരുന്നില്ല എന്ന്.... അത് തെളിയിക്കാന്‍ എന്‍റെല്‍ ഒരു തെളിവുണ്ട്..... ഇത്രയും പറഞ്ഞ് സെലിന്‍ തന്‍റെ ഫോണ്‍ എടുത്തു. കുറച്ച് തപ്പി നോക്കി അവള്‍ അത് ചിന്നുവിന് നേരെ നീട്ടി....
ഇത് അന്ന് ഞാന്‍ സാറിനെ ട്രാപ്പ് ചെയ്യാന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതാണ്. സാറ് കാറില്‍ നിന്ന് ബാഗേടുക്കാന്‍
💬 Comments
View all comments