Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
പോയ തക്കത്തിന് ഞാന്‍ റൂമില്‍ ഒളിപ്പിച്ച് വെച്ചതാണ്. സെലിന്‍ പറഞ്ഞു നിര്‍ത്തി.
ചിന്നു ആ ഫോണ്‍ വാങ്ങി വിഡിയോ പ്ലേ ചെയ്തു. രമ്യ അത് കാണാന്‍ ഒന്ന് എന്തിവലിച്ച് നോക്കിയെങ്കിലും ചിന്നു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയപ്പോള്‍ അവള്‍ തിരിച്ചിരുന്നു.
വിഡിയോയില്‍ സെലിന്‍ പറഞ്ഞ കാര്യം കൃത്യമായി ഉണ്ടായിരുന്നു. ആദ്യം അവള്‍ ഫോണ്‍ സെറ്റ് ചെയ്യുന്നതും ഡ്രെസുകള്‍ അഴിച്ച് ചുമരില്‍ ചാരി നിന്നതും, ട്രോളി ബാഗും കൊണ്ട് കണ്ണന്‍ വന്ന് വാതില്‍ തുറന്ന് വരുന്നതും, സെലിനെ കണ്ട് അന്തം വിട്ട് നില്‍ക്കുന്നതും, പിന്നെ നോട്ടം മാറ്റിയതും, ഡ്രസെടുത്ത് നഗ്നമായ സെലിന്‍റെ ശരീരത്തില്‍ ഉടുപ്പിടുന്നതും, അവളെ ബെഡില്‍ കിടത്തി പുതപ്പിക്കുന്നതും, അവസാനം എന്തോ കൈയില്‍ കയറി പിടിച്ച സെലിനോട് എന്തോ പറഞ്ഞ് തിരിച്ച് പോകുന്നതും, പിന്നെ ചിന്തയില്‍ നിന്ന സെലിന്‍ ഫോണിനടുത്തേക്ക് വരുന്നതും ആ വിഡിയോയില്‍ ഉണ്ടായിരുന്നു.
എല്ലാം കണ്ടു കഴിഞ്ഞപ്പോ ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. കുറ്റബോധം അവളില്‍ അലയടിച്ചുകൊണ്ടിരുന്നു. ചിന്നു ഫോണ്‍ സെലിന് നല്‍കി. സെലിന്‍ അത് വാങ്ങി ചിന്നുവിന്‍റെ പുറത്ത് ഒന്നു തട്ടി സമാധാനിപ്പിച്ചുകൊണ്ട് ബാക്കി പറയാന്‍ തുടങ്ങി.
എന്‍റെ പ്രണയം പിറ്റേന്ന് സാറിനെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനായി പിറ്റേന്ന് നേരത്തെ എണിറ്റ് കുളിച്ച് സുന്ദരിയായി ഞാന്‍ സാറിനെ കാത്തിരുന്നു. സാര്‍ കൃത്യസമയത്ത് തന്നെ എത്തി. ഒരുക്കി വെച്ച ട്രാളി ബാഗ് ആദ്യം കാറില്‍ കൊണ്ടുപോയി വെച്ചു. പിന്നെ എന്നെ വിളിക്കാനായി വീണ്ടും റൂമിലേക്ക് വന്നു. എന്നോട് ഇറങ്ങാന്‍ പറഞ്ഞ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം ഞാന്‍ ഒരു സോറിയോടെ എന്‍റെ മനസിലെ കാര്യങ്ങള്‍
💬 Comments
View all comments