Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
പറഞ്ഞു. സാര്‍ പുഞ്ചിയോടെ കേട്ട് സാര്‍ ബാഗേടുത്ത് വാതില്‍ തുറന്ന് പുറത്തേക്ക് നടന്നു. എന്‍റെ ഇഷ്ടം സ്വീകരിച്ചു എന്ന് വെച്ച് നാണത്തോടെ ഞാനും പിറകെ നടന്നു.
ചിന്നു ഒരു നിമിഷം അവസാന വിഡിയോ ഓര്‍ത്തുപോയി. അതില്‍ സെലിന്‍ അവസാനം പറഞ്ഞ കാര്യം അതുപോലെ തന്നെയുണ്ട്.... ചിന്നു അതോര്‍ത്തുകൊണ്ട് തന്നെ സെലിന്‍ പറയുന്നത് കേട്ടിരുന്നു.
അന്ന് ഞാന്‍ ബാഗ്ലൂരിലേക്ക് പോവുകായായിരുന്നു. മുന്‍പ് പണം വാങ്ങിയ ഒരു മിഷനുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നായിരുന്നു ഫ്ലൈറ്റ്.... അന്ന് ഇവിടെ നിന്ന് കൊച്ചിയിലേക്കുള്ള വഴിയിലാണ് സാര്‍ എല്ലാം പറയുന്നത്. നിങ്ങളെ പെണ്‍കാണാന്‍ വന്നതും യുവജനോത്സവവും ട്രിപ്പുകളും കല്യാണവും ഹണിമുണും കോളേജ് ദിനങ്ങളും അങ്ങിനെ എല്ലാം. ചിന്നുവിനെയും ജാതകത്തെ പറ്റിയും രണ്ടു വര്‍ഷമായി കാത്തിരിക്കുന്നതിനെ പറ്റിയും എല്ലാം എന്നോടന്ന് പറഞ്ഞിരുന്നു. ഇങ്ങനെ സ്നേഹിക്കുന്ന രണ്ടാളുടെ മുന്നില്‍ എന്‍റെ പ്രണയം ഒന്നുമല്ലെന്നെനിക്ക് ആ കാറില്‍ വെച്ച് മനസിലായി.
എയര്‍പോര്‍ട്ടില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സാര്‍ തിരിച്ച് പോയി. എയര്‍പോര്‍ട്ടില്‍ കയറി ഞാന്‍ ആദ്യം പോയത് വാഷ്റൂമിലേക്കാണ്.... അത്രയും നേരം കേട്ടിരുന്ന കഥയില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചിരുന്നു. ഇതുപോലെ പ്രണയിക്കാനും കുടെ നില്‍ക്കാനും എനിക്കാരുമില്ലലോ എന്ന് ആലോചിച്ചപ്പോ അറിയാതെ എന്‍റെ കണ്ണുനിറഞ്ഞ് പോയി. ഞാന്‍ അന്ന് തന്നെ എന്നെ ജോലി എല്‍പിച്ചവരെ വിളിച്ച് തോല്‍വി സമ്മതിച്ചു. തന്ന പണം തിരിച്ച് നല്‍കുകയും ചെയ്തു.
അത്രയും കാലം സ്വന്തം ശരീരം വിറ്റ് വീടും വീടുകാരെയും നല്ല രീതിയിലെത്തിച്ചപ്പോഴും സ്വന്തം കാര്യത്തില്‍ ഞാനൊരു പരാജയമായി തോന്നി. ബാഗ്ലൂരിലെ മിഷന്‍ തന്‍റെ ആ ജോലിയിലെ അവസാന മിഷനാണെന്ന് ഞാന്‍ തിരിമാനിച്ചുറപ്പിച്ചാണ് ഞാന്‍
💬 Comments
View all comments