Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
അന്ന് അവിടെ നിന്ന് പോയത്.
അവസാന മിഷന് അത്യവശ്യം സമയം വേണ്ടി വന്നിരുന്നു. അതിനാല്‍ അത് കഴിഞ്ഞ് മിഷേല്‍ എന്ന എന്‍റെ ജീവിതത്തോട് ഗുഡ ബൈ പറഞ്ഞ് വന്നപ്പോഴെക്കും ഏകദേശം ഒന്നര മാസം കഴിഞ്ഞിരുന്നു.
നാട്ടിലെത്തിയ ഞാന്‍ ഇവിടെത്തെ ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്സായി ജോലി നേടി. ജീവിതം പുതിയ തരത്തിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ചാണ് ഇച്ചായന്‍ എന്ന കാണുന്നത്. ഇച്ചായന്‍ അവിടത്തെ ഡോക്ടറാണ്. കുറച്ച് നാള് കൊണ്ട് ഞങ്ങള്‍ അടുത്തു. ഒരു ദിവസം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാന്‍ എന്‍റെ ഇരുണ്ട ഭൂതകാലം ഇച്ചായനോട് പറഞ്ഞു. ഇച്ചയാന് അതൊന്നും ഒരു കുഴപ്പമായിരുന്നില്ല. ഇച്ചായന്‍ അമ്മയോട് വന്ന് പെണ്ണ് ചോദിച്ച് എന്നെ അങ്ങ് കെട്ടി..... സെലിന്‍ പറഞ്ഞു നിര്‍ത്തി...
പിന്നെ ചേച്ചി കണ്ണേട്ടനെ കണ്ടിട്ടില്ലേ.... ചിന്നു ചോദിച്ചു.... കാരണം ചിന്നുവിന് ലക്ഷ്മിയമ്മയെ കാണാന്‍ കണ്ണേട്ടന്‍ വന്നപ്പോള്‍ സെലിന്‍ കുടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടായിരുന്നു....
ഉവ്വ്... ഒരിക്കല്‍.... ഞാന്‍ ജോലിയും കല്യാണതിരക്കുമായി ചെറിയ ഓട്ടത്തിലായിരുന്നു. അന്ന് യാദൃശികമായാണ് ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് സാറിനെ കാണുന്നത്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ മുഖം
എനിക്ക് മറക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം അന്നത്തെ എന്‍റെ സുന്ദര ജീവിതത്തിന് കാരണമായ ആളായിരുന്നു സാര്‍. എന്നെ അവിടെ വെച്ച് സാര്‍ കണ്ടിരുന്നില്ല. സാര്‍ വെറേ വഴിയെ പോയപ്പോള്‍ ഞാന്‍ പിറകെ വെച്ചുപിടിച്ചു. ഒരു നന്ദിയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ആ യാത്ര ചെന്ന് എത്തിയത് ഒരു അമ്പലത്തിന് മുന്നിലാണ്. സാര്‍ അവിടെയുള്ള ഒരു ആലിന് ചോട്ടില്‍ ഇരുന്നു. ഞാന്‍ സാറിനടുത്തേക്ക് നടന്നു ആലിന്‍ ചോട്ടില്‍ കുടെ ഇരുന്നു.
💬 Comments
View all comments