0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

അദ്ദേഹം അമ്പലത്തിന്‍റെ നടയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ആ മുഖം അന്ന് ഞാന്‍ മുമ്പ് കണ്ടതിലും ദയനീയവും ദുഃഖപൂര്‍ണ്ണവുമായിരുന്നു. ഞാന്‍ കാര്യം ചോദിച്ചപ്പോഴാണ് ഞാന്‍ കാരണം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് സാറെന്ന് മനസിലായത്. ഒരുപക്ഷേ സാര്‍ കാരണം എനിക്ക് സന്തോഷവും സമാധാനവും നല്ല കുടുംമ്പവും തിരിച്ചു വന്നപ്പോള്‍ ഞാന്‍ കാരണം സാറിന്‍റെ എല്ലാം നഷ്ടമാവുകയായിരുന്നു. അത്രയും നാള്‍ ലോകത്ത് ഏറ്റവും സന്തോഷവനായ വ്യക്തിയായ ഞാന്‍ കരുതിയ ആള്‍ അന്ന് ദുഃഖത്തില്‍ മുങ്ങികിടക്കുകയായിരുന്നു. ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാം പറഞ്ഞ് സോറി പറഞ്ഞെങ്കിലും മൗനമായിരുന്നു എനിക്കുള്ള മറുപടി. സത്യം പറഞ്ഞാല്‍ ചെയ്ത തെറ്റിന് ഒരടി കിട്ടിയ ചിലപ്പോള്‍ കുറച്ച് കാലം കഴിഞ്ഞ അത് മറന്നു പോവും പക്ഷേ തെറ്റ് നമ്മള്‍ മനസിലാക്കി അയളോട് സോറി പറയുമ്പോള്‍ അതിന് മറുപടി ഒന്നും തരാതെ നമ്മളെ അവോയ്ഡ് ചെയ്താല്‍ ചെയ്ത തെറ്റത്തിന്‍റെ കുറ്റഭാരം നമ്മളെ വേട്ടയാടും എന്ന് പറയുന്നത് വളരെ ശരിയായിരുന്നു. ഇന്നും ഞാന്‍ ആ കുറ്റഭാരത്തിലാണ് ജീവിക്കുന്നത്. പല രാത്രികളും ആ നിശബ്ദമായ മുഖം എന്‍റെ ഉറക്കം കെടുത്തുന്നുണ്ട്. ഒന്ന് നിര്‍ത്തി കുറച്ച് നേരം അലോചിച്ചിരുന്ന ശേഷം സെലിന്‍ തുടര്‍ന്നു. അന്ന് അമ്പലത്തില്‍ നിന്ന് ഒരു അമ്പതുവയസു തോന്നിക്കുന്ന സ്ത്രി കടന്നു വരുന്നത് കണ്ടതും സാര്‍ ഓടി അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ കുറെ നേരം എന്തോക്കെയോ സംസാരിച്ചു. ശേഷം ആ സ്ത്രീ എന്തോ പറഞ്ഞപ്പോ ഉണ്ടായ വിഷമത്തില്‍ തിരിച്ചുപോകുന്ന സാറിനെയാണ് ഞാന്‍ അവസാനമായി കണ്ടത്. ഇനി ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കില്ല.... അതാണ് പിന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ

💬 Comments

View all comments