Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
കണ്ണനെ നോക്കി..... കണ്ണന്‍ ഒരു ചിരിയോടെ രണ്ടു കണ്ണും ചിമ്മി കാണിച്ചു.....
ചിന്നു ലോക്ക് തുറന്ന് കോണ്‍ടാക്റ്റ് ലിസ്റ്റ് തുറന്ന് സെര്‍ച്ച് ചെയ്തു....
ഇതില്‍ നിരജ്ഞന്‍റെ അച്ഛന്‍റെയും അമ്മയുടെയും നമ്പറൊക്കെയുണ്ടല്ലോ.... ചിന്നു ചോദിച്ചു....
ഹാ.... അവര്‍ക്കൊക്കെ എന്നെ വല്യ കാര്യമാ.... എനിക്കും.... ഇടയ്ക്ക് അവന്‍റെ കാര്യം പറയാനായി എന്നെ വിളിച്ചാണ് എല്‍പിക്കുന്നത്.... അത്രയ്ക്ക് സ്നേഹമാണ്..... കണ്ണന്‍ പറഞ്ഞു....
ചിന്നു കോള്‍ കണക്റ്റില്‍ ഇട്ട് കണ്ണന് നേരെ നീട്ടി.... കണ്ണന്‍ അത് വാങ്ങാതെ ലൗഡ് സ്പീക്കറില്‍ ഇട്ടു. പിന്നെ ശബ്ദം ഉണ്ടാക്കരുതെന്ന് ചിന്നുവിനോട് പറഞ്ഞു....
ഫോണ്‍ അറ്റന്‍റഡ് ചെയ്തു.....
എന്താ മച്ചാനെ ഈ നേരത്ത്..... എടുത്ത ഉടനെ നിരജ്ഞന്‍ ചോദിച്ചു.
മച്ചാനോ..... സാറെ എന്ന് വിളിക്കടാ.... ഞാന്‍ നിന്‍റെ കമ്പനിയുടെ സി.ഇ.ഒ ആണ്.
ആഹാ.... അപ്പോ നിന്‍റെ പുന്നാര ചെറിയച്ഛന്‍ അരങ്ങോഴിഞ്ഞോ....
ഹാ.... പറഞ്ഞുവിട്ടു....
അപ്പോ ഇനി വൈഷ്ണവിന്‍റെ യുദ്ധമുറകളാണ് കമ്പനി കാണാന്‍ പോകുന്നത്....
ഹാ.... ആയിരിക്കും.... പിന്നെയ് നിനക്കെതിരെ ഒരു കംപ്ലൈന്‍റ് കിട്ടിയിട്ടുണ്ടല്ലോ.....
എനിക്കെതിരെയോ..... കംപ്ലൈന്‍റോ.....
നീ അവിടെയെതോ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ടെന്നോ.... പ്രേപോസ് ചെയ്തെന്നോ....
പൊന്നളിയാ..... ആ സാധനം അവിടെയെത്തിയപ്പോഴെ ഈ കോള്‍ ഞാന്‍ പ്രതിക്ഷിച്ചതാ....
നാണമുണ്ടോടാ.... എന്‍റെ ഡയലോഗ് എടുത്ത് എന്‍റെ പെണ്ണിനെ വളയ്ക്കാന്‍.....
പറ്റിപോയെടാ.... അവളാണ് നിന്‍റെ ചിന്നു എന്ന് ഞാന്‍ അവള്‍ പോയ ശേഷമാണ് അറിയുന്നത്..... പിന്നെ നീ ചിന്നു, ചിന്നു എന്നു പറയുന്നതല്ലാതെ ഗ്രിഷ്മയാണ് അവളുടെ പേരേന്ന് എന്നോട് പറഞ്ഞിട്ടില്ലലോ......
അതുകൊണ്ട് ഈപ്രാവിശ്യം നിന്നെ വെറുതെ വിടുന്നു.....
അല്ലാ എന്തായി കലങ്ങിതെളിഞ്ഞോ......
ആ ഏകദേശം ആ കാര്യം തെളിഞ്ഞു.....
അപ്പോ
💬 Comments
View all comments