Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
ബാക്ക് ആക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് നോക്കി. അതിലുണ്ട് മിഷേല്‍ എന്ന പേരിലുള്ള ആക്കൗണ്ടിലേക്ക് ക്യാഷ് ട്രാന്‍ഫര്‍ ചെയ്തിന്‍റെയും തിരിച്ച് അവള്‍ റിട്ടേണടിച്ചതിന്‍റെയും തെളിവ് അതിലുണ്ട്.... ആ രാഘവന്‍ അന്ന് ഒരു കോടി രൂപ ആയച്ചതിന്‍റെ കണക്കും അതിലുണ്ട്.... പക്ഷേ അതിന് പിന്നില്‍ ഇങ്ങനെയൊരു ചതി ഉണ്ടാവുമെന്ന് ഞാന്‍ കരുതിയില്ല..... ചിന്നു പറഞ്ഞു നിര്‍ത്തി.
കണ്ണനതിന് ഒരു പുഞ്ചിരി നല്‍കി.
എന്നാലും എന്താ അവരുടെ ഉദ്ദേശം.... ചിന്നു വീണ്ടും ചോദിച്ചു....
അതിന് രണ്ടു കാരണമാണുള്ളത്... ഒന്ന് എന്‍റെ കുടുബത്തെ തകര്‍ക്കണം..... അതില്‍ അവന്‍ പകുതി വിജയിച്ചു. രണ്ട് നീയാണ്. അനിരുദ്ധിന് നിന്‍റെ മേലുള്ള കണ്ണ്....
ഹും.... ഇങ്ങനെയാണെങ്കില്‍ ഇനി ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകുന്നില്ല. ഇനി കണ്ണേട്ടന്‍ കുടെ നില്‍ക്കുകയാണ്..... ചിന്നു ചിരിയോടെ പറഞ്ഞു.
അയ്യോ.... അതുപറ്റില്ല.... നീ തിരിച്ച് വീട്ടില്‍ തന്നെ പോണം..... കണ്ണന്‍ പറഞ്ഞു
അതെന്തിനാ.... എന്നെ ഒഴുവാക്കുകയാണോ.... ചിന്നു വിഷമത്തോടെ ചോദിച്ചു....
നിന്നെ ഒഴുവാക്കാനാണോടീ ഞാന്‍ ഈ നാടകം ഒക്കെ കളിച്ചത്..... ഇനി നിന്നെയും കൊണ്ടല്ലാതെ ഞാന്‍ പോവില്ല.... എന്നെ ഒഴുവാക്കി വെറെ കെട്ടി സുഖമായി ജീവിക്കാമെന്നും മോളും കരുതണ്ട..... കേട്ടോ.....
പിന്നെന്തിനാ എന്നെ വീണ്ടും അങ്ങോട്ടയക്കുന്നേ.....
അത്..... എന്‍റെ ഊഹം ശരിയാണങ്കില്‍ നീ പോകുമെന്ന് പറഞ്ഞതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അതായത് നാളെയോ മറ്റന്നാളോ നമ്മുടെ വില്ലന്മാര്‍ നിന്‍റെ വീട്ടില്‍ വരും.... സാധാരണ രീതിയില്‍ വരും എന്നിട്ട് പോവും മുന്‍പ് നിങ്ങളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടാവും. അതെന്നാണ് എന്നണെന്നറിയാന്‍ നീ അവിടെയുണ്ടാവണം.... അന്നാണ് നമ്മുടെ പ്രതികാര ദിവസം....
ഉം.... അപ്പോ പ്രതികാരത്തിനും ഞാന്‍ നില്‍ക്കണമല്ലേ....
💬 Comments
View all comments