Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
നീ കാരണമാണ് ഇതൊക്കെ തുടങ്ങിയത്.... അതുകൊണ്ട് നീ തന്നെ എന്‍റെ കുടെ നിന്ന് ഇതൊക്കെ തീര്‍ത്ത് തരണം....
ഹും.... ശരി.... ഇനി അതിന്‍റെ കുറവ് വേണ്ടാ..... ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.
കാര്‍ ലക്ഷ്യസ്ഥാനം നോക്കി പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു ഷോപ്പില്‍ കയറി ഗിഫ്റ്റ് വാങ്ങി. കുടെ ഒരു ഹോട്ടലില്‍ കയറി ഉച്ചഭക്ഷണവും കഴിച്ചു. പിന്നെ നേരെ ചെറിയച്ഛന്‍റെ വീട്ടിലേക്ക്....
കാര്‍ ഒരു ഇരുനില വിട്ടിന്‍റെ മുന്നിലേക്ക് കയറിചെന്നു. പുന്തോട്ടവും ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റവുമായി അധികം പഴക്കമില്ലാത്ത ഒരു വീട്. വീടിന്‍റെ മുന്നില്‍ മാര്‍ബിളില്‍ വീട്ടുപേര് എഴുതി വെച്ചിരിക്കുന്നു..... പ്രണവം....
ചിന്നു അല്‍പം പേടിയോടെ കാറില്‍ നിന്നിറങ്ങി. വീടിന്‍റെ ഒരു സൈഡിലായിരുന്നു പാര്‍ക്കിംഗ് ഏരിയ. ചെറിയച്ഛന്‍റെയും മറ്റു രണ്ടു കാറുകളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു. കണ്ണന്‍റെ പഴയ പടകുതിരയായിരുന്ന ബൈക്ക് മോടി കുട്ടി അവിടെ നില്‍പുണ്ട്..... കണ്ണന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.
ചിന്നുവിന്‍റെ കൈപിടിച്ച് സമ്മാനപൊതികളുമായി അകത്തേക്ക് കയറി... കണ്ണന്‍റെ കുടെയുള്ള പെണ്ണിനെ കണ്ട് പലരുടെയും മുഖം ഇരുണ്ടു. അത് കണ്ട് ചിന്നുവിന് വരാണ്ടായിരുന്നു എന്ന ചിന്ത ഉടലെടുത്തു.
പക്ഷേ അത് മനസിലാക്കിയെന്ന പോലെ കണ്ണന്‍ ചിന്നുവിന്‍റെ കൈയില്‍ അമര്‍ത്തി പിടിച്ചു. ചിന്നു അവനെ നോക്കി.... കണ്ണുകള്‍ ചിമ്മി അവളെ സമാധാനിപ്പിച്ചു.
ബര്‍ത്ത്ഡേ ആഘോഷത്തിനായി അലങ്കരിച്ച ഹാളിലേക്ക് കടന്നു വരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് മധ്യവയസ്സുള്ള ഒരു സ്ത്രീ വന്നു. അവര്‍ ആദ്യം വന്ന് ചിന്നുവിന്‍റെ കൈയിലേക്ക് പടിച്ചു.... ഇതാരാ എന്നറിയാന്‍ ചിന്നു കണ്ണനെ നോക്കി....
ഇത് എന്‍റെ ചെറിയമ്മ.... ദ ഗ്രേറ്റ് വസുന്ധര നന്ദകുമാര്‍....
💬 Comments
View all comments