Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
കണ്ണന്‍ ചെറിയമ്മയെ നോക്കി പൊക്കിയടിച്ചു....
പോടാ.... കണ്ണന്‍റെ കളിയാക്കലില്‍ അതൃപ്തി സന്തോഷത്തോടെ അറിയിച്ചു. പിന്നെ ചിന്നുവിനോടായി പറഞ്ഞു.
മോള് ഇതൊന്നും നോക്കണ്ട... ഇവന്‍ എന്നും എന്നോട് ഇങ്ങനെയാ.... മോള് വാ.... ചിന്നുവിനെ ഹാളിലേക്ക് നയിച്ചു.
പലരും അത് പരിഗണിക്കാന്‍ കഴിയാതെ പലരും അതിന് മുഖം കൊണ്ട് എതിര്‍പ്പ് കാണിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. അതിഥികളോട് സംസാരിച്ചിരുന്ന നന്ദകുമാര്‍ കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് വന്ന് ചേര്‍ന്നു....
അപ്പോഴാണ് ഹാളിനടുത്തുള്ള റൂമിന്‍റെ വാതില്‍ തുറന്ന് മിഥുനയും കിങ്ങിണിയും പുറത്തേക്ക് വന്നത്. പിറന്നാള്‍ക്കാരി ഗംഭീരമായി തന്നെ ഒരുങ്ങിയിരുന്നു. പുതിയ വയലറ്റ് കളര്‍ ഉടുപ്പും കഴുത്തിലെ വെള്ളിമാലയും അവളുടെ സ്വരസിദ്ധമായ നുണകുഴി കാട്ടിയുള്ള പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു....
പുറത്തിറങ്ങിയ കിങ്ങിണി കണ്ണനടുത്തേക്ക് വന്നു. കണ്ണന്‍ അവളെ വാരിയെടുത്തു. എല്ലാവരും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ അവളെ എല്‍പിച്ചു.... കണ്ണന്‍റെ കൈയിലിരുന്ന് അവളതെല്ലാം ഒരു പാല്‍ചിരിയോടെ വാങ്ങി. വാങ്ങിയതെല്ലാം അവളുടെ അമ്മയെ എല്‍പിച്ചു.... വസുന്ധര എല്ലാം വാങ്ങി ഒതുക്കി വെച്ചു. മിഥുനയും ചെറിയമ്മയുടെ കുടെ കൂടി. എല്ലാവരും സമ്മാനം കൊടുത്തശേഷം കേക്ക് കൊണ്ടുവന്ന് മുന്നിലെ അലങ്കരിച്ച ടീപോയില്‍ വെച്ചു.
കേക്ക് കണ്ടതോടെ കിങ്ങിണിയുടെ ശ്രദ്ധ അങ്ങോട്ടായി....
കണ്ണേട്ടാ.... ദേ കേക്ക്..... കിങ്ങിണി പറഞ്ഞു....
കണ്ടേടി.... നിനക്ക് തരും.... നീ അടങ്ങി ഇരിക്ക്.... കണ്ണന്‍ അവളോട് പറഞ്ഞു.
എങ്കിലും അവള്‍ കേക്കിനെ കൊതിയോടെ നോക്കിയിരുന്നു. നന്ദകുമാര്‍ അപ്പോഴേക്കും എല്ലാവരുടെയും മുന്നിലേക്ക് വന്നു... എന്നിട്ട് വിരുന്നുകാരുടെ മുഖത്തേക്ക് നോക്കി അവരെ അഭിസംബേധന ചെയ്തു....
ഡിയര്‍ ഫാമലി മെമ്പേര്‍സ് ആന്‍റ് ഫ്രെണ്ടസ്, ആദ്യ ഇന്ന് ഈ മൂഹുര്‍ത്തതില്‍ ഇവിടെയെത്തിയ
💬 Comments
View all comments