0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

എന്ന് ചോദിച്ചപ്പോ മിണ്ടാതെ നിന്നയാള്‍ അല്ലേ... അത് അങ്ങനെയാ... പരിചയപ്പെട്ടു അടുക്കുന്നത് വരെ ഇവള്‍ അവശ്യത്തിന് മാത്രമേ വാ തുറക്കു. പരിചയമായി കഴിഞ്ഞാ പിന്നെ വാ അടക്കാനാ ബുദ്ധിമുട്ട്... ചിന്നുവിനെ നോക്കി ചിരിച്ച് കൊണ്ട് രമ്യ പറഞ്ഞു. അത് ഇഷ്ടപെടാത്ത രീതിയില്‍ ചിന്നു അവളുടെ കൈയില്‍ ഒന്ന് നുള്ളി. വൈഷ്ണവ് ഇത് കണ്ട് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് നടന്നു. അപ്പോഴെക്കും ക്യാന്‍റിനില്‍ എത്തിയിരുന്നു അവര്‍. വലിയ ഒരു ക്യാന്‍റിന്‍. നൂറിലധികം പേര്‍ക്ക് ഒരു സമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യം. തിരക്ക് കുറവാണ്. പല മേശയും കാലിയായി കിടക്കുന്നു.
ക്യാന്‍റില്‍ കയറിയ ഉടനെ അവടെ കണ്ട ഒരു സ്ത്രിയോട് വൈഷ്ണവ് ഉറക്കെ വിളിച്ചു പറഞ്ഞു. ശാന്തേച്ചി മൂന്ന് ലൈം... അത് കേട്ട് അവര്‍ തിരിഞ്ഞു നോക്കി. വൈഷ്ണവിനെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു കാണിച്ചു ശേഷം ചോദിച്ചു.. ഹാ... വൈഷ്ണവ് മോനോ... എവിടെ നിന്‍െ വാല്.... ആര് മിഥുനയോ... അവള്‍ അവിടെ കത്തിയടിച്ച് നില്‍പുണ്ട്. വൈഷ്ണവ് മറുപടി നല്‍കി. പരിചയമില്ലാത്ത രണ്ടു പേരെ കണ്ട് ശാന്തോച്ചി വൈഷ്ണവിനോട് ചോദിച്ചു. ഇതാരാ... ഇതുവരെ കണ്ടിട്ടില്ലലോ നിന്‍റെ കൂടെ... ചേച്ചി. ഇവര്‍ കലോത്സവത്തിന് വന്നതാ... എന്‍റെ ഫ്രണ്ട്സാണ്. വൈഷ്ണവ് പറഞ്ഞ് നിര്‍ത്തി. ഹാ... നീ പോയി ഇരിക്ക് ലൈം ഇപ്പോ കൊണ്ടുവരാം എന്ന് പറഞ്ഞ് ചേച്ചി ഉള്ളിലേക്ക് പോയി. മൂന്ന് പേരും മൂലയ്ക്കിലുള്ള ഒഴിഞ്ഞ മേശയിലേക്ക് പോയി ഇരുന്നു. രമ്യയും ഗ്രിഷ്മയും ഒരു വശത്തും വൈഷ്ണവ് എതിര്‍ വശത്തുമായാണ് ഇരുന്നത്. രമ്യ വന്നപ്പോ മുതല്‍ സംസാരിക്കാന്‍ തുടങ്ങി. ഗ്രിഷ്മ മിണ്ടാതെ ഇരുന്നു. ഇടയ്ക്ക

💬 Comments

View all comments