Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]
? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
(BACK TO PRESENT)
ഹലോ, രണ്ടാളും കണ്ണും കണ്ണും നോക്കി നിന്ന മതിയോ... രമ്യ ഇടയിലേക്ക് ചോദ്യമിട്ടു.
വൈഷ്ണവ് തന്‍റെ കൈയില്‍ ഉള്ള സിഗരറ്റ് നിലത്തിട്ടു. ശേഷം ഷൂ കൊണ്ട് ചവിട്ടി കെടുത്തി. ചിന്നു ഇപ്പോഴും പഴയ നില്‍പ് തന്നെയാണ്. വീണ്ടും രമ്യ ഇടയ്ക്ക് കയറി പറഞ്ഞു.
അതേയ് വൈഷ്ണവേട്ടാ... എനിക്ക് ദാഹിക്കുന്നു. നമ്മുക്ക് ക്യാന്‍റിനില്‍ പോയി സംസാരിക്കാം...
അത് കേട്ട് വൈഷ്ണവ് രമ്യയെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
അതേയ് ഇത്ര ബുദ്ധിമുട്ടി വൈഷ്ണവേട്ടാ എന്ന് വിളിക്കണ്ട. ഒന്ന് പറഞ്ഞു നിര്‍ത്തി മുഖം ഗ്രീഷ്മയിലേക്ക് മാറ്റി തുടര്‍ന്നു. പരിചയമുള്ളവര്‍ എന്നെ കണ്ണാ എന്നാണ് വിളിക്കുന്നത്. നിങ്ങളും അങ്ങിനെ വിളിച്ചോ.
അത്കേട്ട് ചിന്നു മുഖമെന്ന് താഴ്തി. പിന്നെ പതിയെ ചോദിച്ചു.
കണ്ണേട്ടനെന്താ ഇവിടെ ?
അത് കേട്ട് കണ്ണന്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മറുപടി കൊടുത്തു.
അത് ശരി ! എന്‍റെ കോളേജില്‍ വന്നിട്ട് എന്നോട് ചോദിക്കുന്നോ ഞാന്‍ എന്താ ഇവിടെന്ന്...?
അത് കേട്ട് രമ്യയും ചിന്നുവും ഒന്നു ചെറുതായി ഞെട്ടി. പിന്നെ ചിന്നുവിനെ ക്യാന്‍റിനിലേക്ക് വരാന്‍ വിളിച്ചു.
അങ്ങിനെ മൂന്ന് പേരും ക്യാന്‍റനിലേക്ക് നടന്നു. വഴിയ്ക്ക് വെച്ച് രമ്യ ചോദ്യവുമായി എത്തി.
കണ്ണേട്ടന്‍ ഇവിടെയാ പഠിക്കുന്നത് എന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ ചിന്നു.
ചോദ്യം ചിന്നുവിനോട് ആയിരുന്നെങ്കിലും ഉത്തരം പറഞ്ഞത് കണ്ണനായിരുന്നു.
അതെങ്ങനെ ഇന്നലെ എന്നോട് വല്ലതും ചോദിക്കാന്‍ ഉണ്ടോ
💬 Comments
View all comments