0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

നാണത്താല്‍ തല താഴ്ത്തി നിന്നു. ശേഖരന്‍ പെട്ടെന്ന് ക്ലിഷേ ഡയലോഗ് പറഞ്ഞു തുടങ്ങി. അവര്‍ക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ... പെട്ടന്ന് ഗോപകുമാറും വിലാസിനിയും വൈഷ്ണവിന്‍റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. അവന്‍ പതിയെ എണിറ്റു അവളുടെ അടുത്തേക്ക് പോയി. പോകുന്ന വഴി അവളുടെ അമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു. അവളുടെ അടുത്തെത്തിയപ്പോള്‍ അവളും അവന്‍റെ കൂടെ നടക്കാന്‍ തുടങ്ങി. നാണം ഇപ്പോഴും മാറിയിട്ടില്ല. മുഖം ഉയര്‍ത്തുന്നത് തന്നെ ഇല്ല. അവര്‍ ഒരു റൂമിലേക്ക് പോയി. നല്ല വൃത്തിയുള്ള മുറി. ഒരു കട്ടില്‍, ഒരു ലാപ്ടോപ്പ് പിന്നെ ഒരുമേശയും കസേരയും. റുമില്‍ ധാരാളം ഡെക്കറെഷന്‍ ചെയ്തിട്ടുണ്ട്. അവന്‍ ചുറ്റും ഒന്ന് നോക്കി. അവന്‍ അവളെ ഒന്ന് നോക്കി. താമര ഇതള്‍ പോലെയുള്ള കണ്ണുകള്‍. കണ്ണെഴുതി സുന്ദരമാക്കി വെച്ചിട്ടുണ്ട് അത്. ചെറിയ മൂക്ക്. കൊഴുത്ത കവിള്‍. ചെഞ്ചുണ്ടുകള്‍. ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലെങ്കിലും ചുവന്നിരിക്കുന്നു. ശംഖ് പോലുള്ള കഴുത്ത്. അവിടെ ഒരു സ്വര്‍ണ്ണമാല. പുറത്ത് നിറഞ്ഞ് നില്‍ക്കുന്ന മുടി. ചെറിയ രീതിയില്‍ പറഞ്ഞ ഒരു അപ്സരസ് തന്നെ. ഇരുവരും മൗനമായി തുടരും എന്ന് മനസിലാക്കിയ അവന്‍ ആദ്യം മുന്‍കൈ എടുത്തു. ഗ്രീഷ്മ എന്നല്ലേ പേര്... അതേ എന്ന രൂപത്തില്‍ അവളൊന്ന് തലയാട്ടി. ആ പേര് വിളിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണലോ...
അവള്‍ മുഖം ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി ചിന്നുന്ന് വിളിച്ചാ മതി. ഇവിടെ എല്ലാവരും അങ്ങിനെയാ വിളിക്കുക.. അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ഓക്കെ ചിന്നു, എനിക്ക് തന്നോട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. ?

💬 Comments

View all comments