Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]
വന്നില്ല. ഇപ്പോ മനസിലായി. വൈഷ്ണവ് മറുപടി നല്‍കി.
ഇവന്‍റെ മകളെ കാണാനാണ് നമ്മള്‍ വന്നത്. ഗോപകുമാര്‍ പറഞ്ഞു.
വൈഷ്ണവ് ശേഖരനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു.
ബാക്കി വിശേഷം ഒക്കെ ഇരുന്ന് സംസാരിക്കാം. വരു... വാ മോനെ... ശേഖരന്‍ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു.
അവര്‍ വീട്ടില്‍ കയറി ഹാളിലേക്ക് കടന്നു. അവിടെ ഉള്ള സോഫയില്‍ ഇരുന്നു. പഴയ തറവാടായത് കൊണ്ടാവും നല്ല കൂളിര്‍മയുള്ള ഹാളായിരുന്നു അത്. ഗോപകുമാറും ശേഖരനും എന്തോക്കെയോ സംസാരിച്ചു. ഇടയ്ക്ക് ശേഖരന്‍ എന്നെ ഒന്നു നോക്കി ശേഷം വീടിന് ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ലക്ഷ്മി... മോളോ വിളിച്ചോളു.
എല്ലാവരും വീടിന് ഉള്ളില്‍ നിന്നു ഹാളിലേക്കുള്ള വാതിലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അധികം വൈകാതെ കൈയില്‍ ഒരു ട്രൈയില്‍ അഞ്ച് ഗ്ലാസ് ചായയുമായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിന്നു.
ധാവണിയുടുത്ത ഒരു സുന്ദരി കുട്ടി. പചിയെ നടന്ന് അവരുടെ അടുത്തെത്തി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവള്‍ ഒന്ന് കുനിഞ്ഞ് ട്രൈ അവന് നേരെ നീട്ടി.
അവന്‍ ചായ ഗ്ലാസ് എടുക്കാത്തത് കണ്ടപ്പോള്‍ അടുത്തിരുന്ന മിഥുന തോള് കൊണ്ട് അവന്‍റെ തോളില്‍ ചെറുതായോന്ന് തട്ടി. പെട്ടന്ന് സ്വബോധം വന്ന വൈഷ്ണവ് ഒരു ചിരിയോട് കൂടി ഒരു ഗ്ലാസ് എടുത്തു. അവള്‍ ബാക്കി ഉള്ളവര്‍ക്കും ചായ കൊടുത്ത് ട്രൈ പിടിച്ചു വന്ന വഴിയെ തന്നെ പോയി. അപ്പോള്‍ ആ വതിലില്‍ മറ്റൊരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. കണ്ടിട്ട് അവളുടെ അമ്മയാണെന്ന് തോന്നുന്നു. അവള്‍ അമ്മയുടെ പിറകില്‍
💬 Comments
View all comments