Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]
ഉള്ളു. ഉച്ചയ്ക്ക് മുമ്പ് നമ്മുക്ക് പോയി വരാം ഗോപകുമാര്‍ പറഞ്ഞു നിര്‍ത്തി.
എന്നാല്‍ മിതു കുടെ വന്നോട്ടെ... നീ അവളെ കൂടി വിളിക്ക്. വിലാസിനി അവനോട് പറഞ്ഞു.
ശരി അമ്മേ... ഞാന്‍ അവളെ വിളിച്ചു പറയാം. ഒരു ഒമ്പതുമണിക്ക് ഇവിടെ വരാന്‍ വൈഷ്ണവ് ഇതും പറഞ്ഞ് കൊണ്ട് മുകളിലെ തന്‍റെ മുറിയിലേക്ക് പോയി. അവന്‍ മിഥുനയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും ചിന്തിക്കാതെ റെഡിയെന്ന് പറഞ്ഞു.
രാവിലെ മൂന്ന് പേരും റെഡിയായി നിന്നു. ഒമ്പത് ആവാറായപ്പോള്‍ മിഥുനയും എത്തി. എല്ലാവരും കുടെ കാറില്‍ യാത്ര തിരിച്ചു. പത്ത് മണിയാവുമ്പോള്‍ അവര്‍ അവിടെയെത്തി. കാറില്‍ നിന്ന് ഇറങ്ങും നേരം വൈഷ്ണവ് വീടും പരിസരവും സൂക്ഷ്മമായി നിരിക്ഷിച്ചു. ഒരു പഴക്കം ചെന്ന തറവാട് മുറ്റത്ത് തുളസിതറ. വിശാലമായ മുറ്റം. നീണ്ടു നിവര്‍ന്ന് കിടക്കുന്ന പൂമുഖം. അവിടെ നിന്ന് ഒരു അമ്പതു വയസ്സു തോന്നിപ്പിക്കുന്ന ഒരാള്‍ തന്‍റെ അടുത്തേക്ക് വരുന്നു. എവിടെയോ കണ്ടു പരിചയമുള്ള മുഖം. എന്നാല്‍ പെട്ടന്ന് ഓര്‍മ്മ വരുന്നില്ല. അയള്‍ അടുത്തേക്ക് വന്നു. അച്ഛനെ കെട്ടിപിടിച്ചു. ഈ വിടിന്‍റെ ഗ്രഹനാഥനാണെന്ന് മനസിലായി.
വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലലോ... അയള്‍ ചോദിച്ചു.
ഏയ് ഇല്ല, ഞാന്‍ മുമ്പും ഇങ്ങോട്ട് വന്നിട്ടുള്ളതല്ലേ... അച്ഛന്‍ മറുപടി കൊടുത്തു. പിന്നെ വൈഷ്ണവിന്‍റെ നേരെ തിരിഞ്ഞു.
കണ്ണാ നിനക്ക് ആളെ മനസിലായിലേ.... ശേഖരന്‍. നമ്മുടെ കമ്പനിയില്‍ ഓക്കെ വന്നിരുന്നു.
അപ്പോഴാണ് അവന് അയളെ ശരിക്കും ഓര്‍മ്മ വരുന്നത്. പ്ലസ്ടൂ കഴിഞ്ഞ് അച്ഛന്‍റെ ഒപ്പം ഓഫീസില്‍ പോകുമ്പോള്‍ കണ്ട് പരിചയപ്പെട്ടതാണ് അദ്ദേഹത്തെ.
ഹാ... അച്ഛാ ആദ്യം ഓര്‍മ്മ
💬 Comments
View all comments