Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]
നടന്നു. ഗോപകുമാറും വിലാസിനിയും അപ്പോഴും സോഫയില്‍ രണ്ട് അറ്റത്തായി ഇരിക്കുന്നുണ്ടായിരുന്നു.
രണ്ടുപേരും മൗനം മാത്രം. വൈഷ്ണവ് പടികള്‍ ഇറങ്ങി വന്ന് പാരന്‍റ്സിന്‍റെ നടക്ക് ഇരുന്നു. വന്നിരുന്ന വൈഷ്ണവിനെ രണ്ടു പേരും നോക്കി. മൗനത്തിന് വിരാമമിട്ട് ഗോപകുമാര്‍ തുടങ്ങി
എന്താ നിന്‍റെ തീരുമാനം....
നിങ്ങളുടെ ഇഷ്ടത്തിന് എന്നെങ്കിലും ഞാന്‍ എതിര് നിന്നിട്ടുണ്ടോ... എല്ലാം എന്‍റെ നല്ലതിന് വേണ്ടിയല്ലേ... വൈഷ്ണവ് പറഞ്ഞു.
എന്നാ ഒരു സുന്ദരികൂട്ടിയേ നോക്കിയെടുക്കണം എന്‍റെ മോന് വേണ്ടി... അമ്മ ഇത്രയും പറഞ്ഞ് അവന്‍റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.
പിന്നെയുള്ള ദിവസങ്ങള്‍ ഗോപകുമാറിനും വിലാസിനിയ്ക്കും ഇതായിരുന്നു പണി. ഓരോ ആലോചനകള്‍ നോക്കി നല്ല ഒരു മരുമോളെ കണ്ടെത്തുന്നത്.
ഒരാഴ്ചയ്ക്ക് ശേഷം പ്രക്ടീസ് കഴിഞ്ഞ് തിരിച്ചു വന്ന കാത്ത് നില്‍കുകയായിരുന്നു ഗോപകുമാറും വിലാസിനിയും.
എന്ന നിന്‍റെ യൂത്ത്വെസ്റ്റിവല്‍ തുടങ്ങുന്നത്? ഗോപകുമാര്‍ ചോദിച്ചു.
മറ്റന്നാള്‍ ആണ് അച്ഛാ...
നാളെ നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്. വിലാസിനി പറഞ്ഞു.
എങ്ങോട്ടാ...
നിന്‍റെ അമ്മ നിനാക്കായി ഒരു സുന്ദരിയെ കണ്ടുവെച്ചിട്ടുണ്ട്. നാളെ നമ്മുക്ക് അവളെ കാണാന്‍ പോകാം. ഗോപകുമാര്‍ പറഞ്ഞു.
വൈഷ്ണവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വന്നു. പെട്ടെന്ന് എന്തോ ഒരു സംശയം വന്ന് ചോദിച്ചു.
അവര്‍ക്ക് കാര്യങ്ങള്‍ ഓക്കെ അറിയുമോ?
ഇല്ല ഒന്നും പറഞ്ഞിട്ടില്ല. നീ കുട്ടിയോട് പറഞ്ഞോ ആദ്യം. അവളുടെ അഭിപ്രായത്തിന് ശേഷം മതി എല്ലാം. വിലാസിനി പറഞ്ഞു നിര്‍ത്തി.
ഹാ... അത് മതി... കുറെ ദൂരെ ആണോ ? എന്നാല്‍ പ്രക്ടീസിന് ഞാനുണ്ടാവില്ല എന്ന പറയാനാണ്... വൈഷ്ണവ് ചോദിച്ചു.
ഏയ് അല്ല... ഒരു വണ്‍ ഹവര്‍ മാത്രമേ
💬 Comments
View all comments