0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

കണ്ണേട്ടനെ കണ്ടെത്തിയത്....? രമ്യ അല്‍പം ചമ്മലോടെ മറുപടി കൊടുത്തു. അതോ... നമ്മുടെ പിന്നാലെ ഓഡിറ്റോറിയത്തിലും പിന്നെ ക്യാന്‍റിനില്‍ പോകുന്നിടത്തും വരുന്നത് കണ്ടപ്പോ ഞാന്‍ വിചാരിച്ചു എന്നേ വളയ്ക്കാന്‍ വന്നതാണെന്ന്... അതാ നിന്നെ അവിടെ ഇരുത്തി ഒറ്റയ്ക്ക് സംസാരിക്കാന്‍ ചെന്നത്. അപ്പോഴാണ് നിനക്ക് ഉള്ള പോലെ കണ്ണേട്ടനും ജാതകത്തില്‍ പെട്ടന്ന് കല്യാണം വേണെമെന്നുള്ളതും നിന്നെ പെണ്ണുകാണാന്‍ വന്നതുമെല്ലാം പറയുന്നത്. ഗ്രിഷ്മ ഒന്ന് പുഞ്ചിരിച്ചു. രമ്യ തുടര്‍ന്നു അല്ല എന്തൊ ഒരു കാര്യം കുടെ ഉണ്ട് എന്ന് പറഞ്ഞു. അത് നിന്നോട് ചോദിക്കാനാ പറഞ്ഞത്. അത് എന്താ...?
അത് കേട്ടപ്പോള്‍ ഗ്രിഷ്മയുടെ ചിരി മങ്ങി. അവള്‍ അല്‍പം ഗൗരവത്തോടെ രമ്യയേ നോക്കി പറഞ്ഞു. ടീ... അത് ഇത്തിരി സിരിയസ് കാര്യമാ.. നീ ആരോടും പറയരുത്.. അതെന്താ... രമ്യ അകാംഷയോടെ ചോദിച്ചു. നീ ആരോടും പറയില്ല എന്ന് സത്യം ചെയ്യ്... ഗ്രിഷ്മ കൈ നീട്ടി അവളോട് സത്യം ചെയ്യാന്‍ അവശ്യപ്പെട്ടു. രമ്യ അവളുടെ കൈയില്‍ പിടിച്ചു എന്നിട്ട് പറഞ്ഞു. സത്യം ചെയ്യുന്നു. നീ കാര്യം പറയ്... വിശ്വാസം വന്ന പോലെ ഗ്രിഷ്മ പതിയെ പറഞ്ഞു തുടങ്ങി അതെയ് കണ്ണേട്ടന്‍റെ ജാതകത്തില്‍ വെറെ ഒരു പ്രശ്നം ഉണ്ട്. എന്ത് പ്രശ്നം... രമ്യയ്ക്ക് ആകാംഷ കൂടി അതേയ് ഇരുപത്തിമൂന്നാം വയസ്സില്‍ കല്ല്യാണം കഴിഞ്ഞാലും ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിട്ടേ ശരീരികബന്ധത്തിന് പറ്റുകയുള്ളു... ഗ്രിഷ്മ പതിയെ പറഞ്ഞു നിര്‍ത്തി. ങേ... വിശ്വാസം വരാത്ത രീതിയില്‍ ചീന്നുവിനെ നോക്കി രമ്യ അങ്ങനെ നിന്നു. പിന്നെ നീ ഈ കല്യാണത്തിന് സമ്മതിച്ചോ... രമ്യ ചോദിച്ചു. കണ്ണേട്ടന്‍ പറഞ്ഞു ആലോചിച്ച് തിരുമാനിച്ച

💬 Comments

View all comments