0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

ചെയ്തു. ശേഷം ബാക്കി ലൈം കുടിച്ചു. ഗ്രിഷ്മയും രമ്യയും ലൈം കുടിച്ച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. അന്ന് പിന്നെ അവര്‍ വൈഷ്ണവിനെ കണ്ടില്ല. അവര്‍ ആ വലിയ ക്യാമ്പസ് ചുറ്റിയടിച്ച് നടന്നു. കലോത്സവം പ്രമാണിച്ച് നല്ല ഒരുക്കങ്ങള്‍ തന്നെ ആയിരുന്നു അവിടെ. തോരണങ്ങളും അലങ്കരങ്ങളുമായി ഒരു ഗംഭീര കാഴ്ച തന്നെ. ഉച്ഛയ്ക്ക് ക്യാന്‍റീനില്‍ പോയി ബിരിയാണി കഴിച്ചു. അത്യവിശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു. പിന്നെയും ചുറ്റയടി തന്നെ ആയിരുന്നു. ഏകദേശം മൂന്ന് മണിയായപ്പോള്‍ അവര്‍ വിട്ടിലേക്ക് പോകാന്‍ തിരുമാനിച്ചു. കോളേജ് ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആയിരുന്നു. താഴെ ഇറങ്ങിയാലെ ബസ് കിട്ടു. അവര്‍ നടന്ന് കുന്നിറങ്ങാന്‍ തിരുമാനിച്ചു. രാവിലെ ഇത് കയറി വരുന്നതാണ് സഹിക്കാന്‍ പറ്റാത്തത്... ഈ കോളേജിലെ പിള്ളേരെ ഒക്കെ സമ്മതിക്കണം. രമ്യ പരിവുപോലെ കത്തി തുടങ്ങി. എന്നാല്‍ ഗ്രിഷ്മയുടെ കൈയില്‍ നിന്ന് ഒരു മറുപടിയും കേള്‍ക്കാതെ വന്നപ്പോ അവള്‍ തിരിഞ്ഞ് ഗ്രിഷ്മയുടെ മുഖത്തേക്ക് നോക്കി. എന്തോ ആലോചിച്ച് നടക്കുകയാണ് അവള്‍. ചിന്നു... ! എന്താ ഇത്ര ആലോചന... രമ്യ ഗ്രിഷ്മയെ ഒന്ന് തട്ടി ചോദിച്ചു. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന പോലെ ഗ്രിഷ്മ രമ്യയെ നോക്കി. കണ്ണേട്ടനെ പറ്റിയാണോ? രമ്യ ചോദിച്ചു. അതെ എന്നവള്‍ തലയാട്ടി. ഇതാണോ നീ ഇന്നലെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്? ഹാ.. പക്ഷേ രാവിലെ തോട്ട് നീ രാജേഷ്കുമാറിനെ കാണുന്നതിന്‍റെ ആവേശത്തില്‍ അല്ലേ... അതുകൊണ്ട് നീയൊന്ന് ഒടുങ്ങിട്ട് പറയാം എന്ന് വെച്ചതാ... ചിന്നു മറുപടി നല്‍കി. രമ്യ എന്തോ പറയും മുമ്പേ ചിന്നു രമ്യയോട് ചോദിച്ചു. അല്ലാ നീയെങ്ങനെ

💬 Comments

View all comments