Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
കയറി വരുന്നത് കണ്ട് അവരെ നോക്കി പറഞ്ഞു.
ടാ.. നീ പോയന്‍റ് ടേബിള്‍ കണ്ടില്ലേ... നമ്മള്‍ സെക്കന്‍റാണ്..
ഹാ... കണ്ടു. ഒരു പോയന്‍റിന് അല്ലേ. നമ്മുക്ക് ഓണ്‍സ്റ്റേജില്‍ പിടിക്കാം... വൈഷ്ണവ് മറുപടി കൊടുത്തു.
ഹാ... എന്തായാലും ഇവിടെ നടക്കുന്നതില്‍ ഓവറോള്‍ കിരിടം പുറത്ത് പോവരുത്... ആദര്‍ശ് പറഞ്ഞു നിര്‍ത്തി. വൈഷ്ണവ് ഒന്ന് പുഞ്ചിരിച്ചു.
എന്തായി നാടകം... ഒക്കെ റെഡിയല്ലേ... ആദര്‍ശ് മിഥുനയോട് ചോദിച്ചു.
പെര്‍ഫക്റ്റ്... നമ്മുക്ക് പിടിക്കാം... മിഥുന മറുപടി കൊടുത്തു..
പെട്ടെന്ന് വൈഷ്ണവിന്‍റെ ഫോണ്‍ റിംങ് ചെയ്തു.
അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് നോക്കി. ചിന്നു എന്ന് സ്ക്രീനില്‍ കണ്ടു. അവന്‍ മിഥുനയെ ഒന്ന് നോക്കി. അവളും ചിന്നുവാണ് വിളിക്കുന്നത് എന്ന് കണ്ടു. ഒരു ആക്കി ചിരിയില്‍ അവനോട് തുടര്‍ന്നോളം പറഞ്ഞു.
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് യൂണിയന്‍ റൂമിന് പുറത്തേക്ക് നടന്നു.
ചിന്നു... വൈഷ്ണവ് ഫോണിലുടെ വിളിച്ചു
കണ്ണേട്ടാ ഇത് രമ്യയാ...
(ഫോണ്‍ സംസാരത്തിലേക്ക്)
വൈഷ്ണവ്: ഹാ... രമ്യ എന്താ ഈ നേരത്ത്...ശബ്ദം എന്തോ പോലെ ഉണ്ടല്ലോ...
രമ്യ: കണ്ണേട്ടാ ഒന്ന് ലൈബ്രറിയുടെ അടുത്തുള്ള ക്ലാസിലേക്ക് വരുമോ...
വൈഷ്ണവ്: എന്തു പറ്റി.... ചിന്നു എവിടെ...
രമ്യ: അവള്‍ ഇവിടെ ഉണ്ട്. എട്ടന്‍ വാ... ബാക്കി നേരിട്ട് പറയാം...
വൈഷ്ണവ്: ഹാ.... ദാ വരുന്നു.
രമ്യ ഫോണ്‍ കട്ടാക്കി... വൈഷ്ണവിന് അവിടെ എന്തോ സംഭവിച്ച പോലെ തോന്നി. ചെറിയ ഒരു പേടി പോലെ രമ്യയുടെ സംസാരത്തില്‍ٹ
അവന്‍ മിഥുനയോട് ഇപ്പോ വരാമെന്ന് പറഞ്ഞ് ലൈബ്രറി ലക്ഷ്യമാക്കി നടന്നു.
അവന്‍ നിമിഷങ്ങള്‍ക്കകം ലൈബ്രറിയുടെ അടുത്തുള്ള ക്ലാസ്
💬 Comments
View all comments