0%

Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]

മുറിയിലെത്തി. അവിടെ ബെഞ്ചില്‍ ഗ്രിഷ്മയും രമ്യയും വെറേ രണ്ടു കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദുഃഖ ഭാവം. അവന് അവരുടെ അടുത്തേക്ക് നടന്നടുത്തു. അവനെ കണ്ടപ്പോള്‍ രമ്യ എണിറ്റു. ഗ്രിഷ്മ ഇപ്പോഴും എന്തോ വിഷമത്തിലാണെന്ന് അവന് മനസിലായി. രമ്യ അവന് നേരെ നടന്നു നിങ്ങി. അവന്‍ അപ്പോഴും ഗ്രിഷ്മയെ തന്നെയായിരുന്നു ശ്രദ്ധിക്കുന്നത്. രമ്യ അവന് മുന്നില്‍ എത്തി പിന്നെ വിളിച്ചു. കണ്ണേട്ടാ... പെട്ടെന്നവന്‍ ശ്രദ്ധ രമ്യയിലേക്ക് കൊണ്ടുവന്നു. അവന്‍ അവളോട് ചോദിച്ചു. എന്തു പറ്റീ... അവളെന്താ ഡൗണായി ഇരിക്കുന്നത്.... അത് കണ്ണേട്ടാ, കുറച്ച് മുമ്പ് ഒരു സംഭവമുണ്ടായി. എന്ത് സംഭവം...? ഈ കോളേജില്‍ ഉള്ള ആരോ അവളെ നോക്കി കുറച്ച് വള്‍ഗറായി സംസാരിച്ചു. നീ ശരിക്ക് പറ... വൈഷ്ണവിന് കേള്‍ക്കാന്‍ ആകാംഷയായി. ഞങ്ങള്‍ കോളേജില്‍ ചുറ്റി നടക്കുകയായിരുന്നു. അപ്പോള്‍ ആ ഗ്രൗണ്ടിന് അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയായില്‍ മൂന്ന് നാലു പേര്‍ ഇരുപ്പുണ്ടായിരുന്നു. അവര്‍ ചിന്നുനെ കണ്ടപ്പോള്‍ അല്‍പം മോശമായി സംസാരിച്ചു. സാധാരണ കമന്‍റടി അണേല്‍ അവള്‍ മിണ്ടാതെ പോരുമായിരുന്നു. എന്നാല്‍ അവന്‍റെ സംസാരം കേട്ടു നില്‍ക്കാവുന്നതിലും മോശമായിരുന്നു. അധികം സഹിച്ചു നില്‍ക്കാനാവാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി മാന്യമായി സംസാരിക്കാന്‍ പറഞ്ഞു. അത് അവന് പറ്റിയില്ല. അവന്‍ അവളുടെ കൈയില്‍ കയറി പിടിച്ചു. പിന്നെ കുടെ ഉള്ളവര്‍ പിടിച്ചു മാറ്റിയപ്പോഴാണ് അവന്‍ കൈ വിട്ടത്. അവര്‍ പറഞ്ഞത് വെച്ചാണ് അവന്‍ ഇവിടെത്തെ സ്റ്റുഡന്‍റാണ് എന്ന് മനസിലായത്...
ഇത്രയും കേട്ടപ്പോ വൈഷ്ണവിന്‍റെ കണ്ണില്‍ കോപം കയറി. പക്ഷേ അവന്‍ കണ്ട്രോള്‍ ചെയ്ത് നിന്നു. പിന്നെ ചോദിച്ചു. അവന്‍റെ

💬 Comments

View all comments