Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
പേര് അറിയുമോ...
അത്... വിപിന്‍ അങ്ങനെ എന്തോ ആണ്. പിടിച്ച് മാറ്റുന്നതിന് ഇടയില്‍ കൂട്ടത്തില്‍ ഉള്ളവര്‍ വിളിക്കുന്നത് കേട്ടതാണ്.
ഹാ... ഒക്കെ... വൈഷ്ണവ് എന്തോ ഉദ്ദേശിച്ച പോലെ മറുപടി നല്‍കി. പിന്നെ അവളോട് ചോദിച്ചു.
നിങ്ങളുടെ ടീച്ചേഴ്സ് ഒന്നും ഇവിടെ ഇല്ലേ...
ഉണ്ട്. ഒരു ഫ്രണ്ട് പോയിട്ടുണ്ട് ടീച്ചറെ വിളിക്കാന്‍...
അവന്‍ അപ്പോ ഗ്രിഷ്മയെ ഒന്നു നോക്കി. അവളിപ്പോഴും വിഷമത്തിലാണ്. മുഖം താഴ്തി വെച്ചിരിക്കുകയാണ്. കരഞ്ഞതിന്‍റെ പാട് കവിളില്‍ ഉണ്ട്. കൈ യില്‍ ചുവന്നിരുപ്പുണ്ട്. അവന് അത് കണ്ടപ്പോള്‍ എന്തോ വിഷമം വന്നു. അവന്‍ രമ്യയ്ക്ക് നേരെ തിരിഞ്ഞ് പറഞ്ഞു.
ഞാന്‍ ചിന്നുവിനോട് തനിച്ചൊന്നു സംസാരിച്ചോട്ടെ...
രമ്യ ഒന്ന് അവളെ നോക്കി. പിന്നെ അവന്‍റെ മുഖത്തേക്ക് നോക്കി സമ്മതിച്ചു. വൈഷ്ണവ് രമ്യയെ മറി കടന്ന് ഗ്രിഷ്മയ്ക്ക് നേരെ നടന്നു. ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് രമ്യയോട് പറഞ്ഞു.
അതേയ് ഞാന്‍ ഒരു കാര്യം പറയാം. ടീച്ചര്‍ വരുമ്പോ പരാതി പെടാന്‍ പറയും. നിങ്ങള്‍ യൂണിയനില്‍ ഉള്ളവരെ അറിയിച്ചിട്ടുണ്ട് . അവര് നോക്കിക്കൊള്ളും എന്ന് പറയണം. അവന്‍റെ കാര്യം ഞാന്‍ നോക്കി കൊള്ളാം.
രമ്യ ഒന്നും മനസിലാവാത്ത രീതിയില്‍ കണ്ണ് മിഴിച്ച് നിന്നു. പിന്നെ അവന് മറുപടിയെന്നോണം തലയാട്ടി സമ്മതിച്ചു.
അവന്‍ തിരിച്ച് ഗ്രിഷ്മയുടെ അടുത്തേക്ക് ചെന്നു. അവളുടെ അടുത്തിരുന്ന കൂട്ടുകാര്‍ അവനെ സൂക്ഷിച്ച് നോക്കി. അവന്‍ അവരോടായി പറഞ്ഞു.
അതേയ് ഞാന്‍ ഗ്രിഷ്മയോട് ഒന്ന് തനിച്ച് സംസാരിച്ചോട്ടെ.. നിങ്ങള്‍ ഒന്ന് മാറി തരുമോ...
അവര്‍ ഗ്രിഷ്മയേയും രമ്യയേയും നോക്കി. രമ്യ അവരോട് വരാനായി അംഗ്യം കാട്ടി. അവര്‍ ബെഞ്ചില്‍
💬 Comments
View all comments