Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
അപ്പോഴും രണ്ട് അല്ലി മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളു. അവള്‍ കൈയില്‍ ഉണ്ടായിരുന്ന ബാക്കി തൊലി വലിച്ചെറിഞ്ഞു. പിന്നെ മാത്രമാണ് കണ്ണനെ നോക്കിയത്.
കണ്ണന്‍ പയ്യെ പയ്യെയാണ് കഴിച്ചിരുന്നത്. അതും വളരെ അസ്വദിച്ച്...
അത് കണ്ടങ്ങനെ കുറച്ച് നേരം അങ്ങനെ നിന്നു പോയി... അപ്പോഴാണ് തന്നെ നോക്കി നില്‍ക്കുന്ന ചിന്നുവിനെ ശ്രദ്ധിക്കുന്നത്. അവന്‍ അവളെ നോക്കി.
കഴിഞ്ഞോ.... കണ്ണന്‍ മാതളനാരങ്ങയെ പറ്റി ചോദിച്ചു....
ഹാ.... എപ്പോഴേ കഴിഞ്ഞു.. അവള്‍ രണ്ടു കൈയും ഉയര്‍ത്തി മറുപടി നല്‍കി...
ഇനി വേണോ.... കൈയിലെ മാതളനാരങ്ങ കാണിച്ച് കണ്ണന്‍ ചോദിച്ചു...
വേണ്ടാ.... അവള്‍ മറുപടി പറഞ്ഞു...
അങ്ങനെ അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും ബൈക്കില്‍ കയറി മല കയറ്റം തുടങ്ങി...മുകളിലെത്തും തോറും റോഡിന്‍റെ അവസ്ഥ മോശമായി തുടങ്ങി. മഴവെള്ളം കുത്തിയൊലിച്ച് ഉരുളന്‍ കല്ലുകളും വലിയ കുഴികളുമുള്ള അസ്സല്‍ ഓഫ് റോഡായി മാറിയത്...
അതോടെ ബൈക്ക് കള്ള് കുടിച്ച ആളെ പോലെ നിന്ന് ആടാന്‍ തുടങ്ങി. പേടി കൂടിയ ചിന്നു കണ്ണന്‍റെ മേലേക്ക് ചാരിയിരുന്നു വയറില്‍ അമര്‍ത്തി പിടിച്ചിരിക്കാന്‍ തുടങ്ങി. കണ്ണന്‍ ആദ്യം ആ പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അസ്വദിക്കാന്‍ തുടങ്ങി.
ആദ്യമായാണ് അവള്‍ കണ്ണന്‍റെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്. അവളുടെ ശരീരത്തിന്‍റെ ചൂട് അവനിലേക്ക് ആവാഹിച്ചു കൊണ്ട് അവന്‍ യാത്ര തുടര്‍ന്നു.
നീണ്ട രണ്ടു മണിക്കുര്‍ കൊണ്ട് അവര്‍ മലയുടെ ഉയരത്തിലെത്തി. ഇനി കുറച്ച് നടന്നാല്‍ ആ പാറയില്‍ എത്തും. അവിടെക്ക് രണ്ടുപേരും അടുത്തടുത്തായി നടന്നു.
അവിടെ അവര്‍ക്ക് മറ്റു രണ്ടുപേര്‍ കുടെ ഉണ്ടായിരുന്നു. രണ്ട് വനപാലകډാര്‍. അവര്‍ ഡ്യൂട്ടിയിലാണ്. അവിടെ ഒരു
💬 Comments
View all comments