Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
വയര്‍ലെസ് സെറ്റപ്പ് ഒക്കെയുണ്ട്. പാറ വഴിയേ പോകുന്ന കണ്ണനെയും ചിന്നുവിനെയും അവര്‍ തടഞ്ഞു.
ഓഫീസര്‍ വൈഷ്ണവിനെ അടുത്ത് വിളിച്ചു. ചിന്നുവിനെ കുട്ടാതെ കുറച്ച് ദൂരേക്ക് നടന്നു. ചിന്നു എന്താ സംഭവിക്കുന്നത് എന്നറിയാന്‍ നോക്കി നിന്നു.
നീ എതാടാ ചെക്കാ.... ഓഫീസര്‍ ചോദിച്ചു...
സാറേ എന്‍റെ പേര് വൈഷ്ണവ്... ജി.കെ ഗ്രൂപ്പിന്‍റെ ഓണര്‍ ഗോപകുമാറിന്‍റെ മകനാ...
ഹും.... എങ്ങോട്ടാ രണ്ടാളും..... ഓഫീസര്‍ ചോദിച്ചു....
സാറേ ആ പാറയില്‍ നിന്ന് താഴ് വാരം ഓക്കെ ഒന്ന് കാണാന്‍.... വൈഷ്ണവ് മറുപടി നല്‍കി.
എന്താടാ ഒരു ചുറ്റിക്കളി... ഇതെതാടാ ഈ പെണ്ണ്.... ഓഫീസര്‍ ചിന്നുവിനെ നോക്കി ചോദിച്ചു...
ഇത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ... സാറേ.... വൈഷ്ണവ് മറുപടി പറഞ്ഞു.
എന്നാല്‍ വല്ല പാര്‍ക്കിലോ ബിച്ചിലോ കൊണ്ടുപോടാ... എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ....
അത് ഇവളുടെ വീട് അടിവാരത്തിനടുത്താ... ഇവളുടെ ഒത്തിരി നാളത്തെ ആഗ്രഹമാ സാറേ ഈ പാറയില്‍ നിന്ന് കുറച്ച് നേരം കാഴ്ച കാണണം എന്ന് അതാ ഞാന്‍ ഒന്ന് സാധിച്ചു കൊടുക്കാന്‍ എന്ന് വെച്ചത്
ഹൂം... ശരി... പെട്ടെന്ന് പോയി കാണിച്ചിട്ട് വാ....
താങ്ക്യൂ സര്‍....
പിന്നെയ് നീ വേറെ ഒന്നും കാണിക്കാന്‍ നിക്കണ്ട... കേട്ടോ... ഓഫീസര്‍ ഒന്ന് ആക്കിയ മട്ടില്‍ അവനോട് പറഞ്ഞു.
അയ്യോ സാറെ ഞങ്ങള്‍ ഡിസന്‍റാ....
ഹും... നടക്കട്ടെ നടക്കട്ടെ... എന്നും ഈ സ്നേഹം കണ്ട മതി...
വൈഷ്ണവ് തിരിച്ച് ഗ്രിഷ്മയുടെ അടുത്തേക്ക് വന്നു.
വാ പോവാം....
ആ സാര്‍ എന്താ പറഞ്ഞോ... ചിന്നു ചോദിച്ചു...
കാര്യങ്ങള്‍ ഓക്കെ ചോദിച്ചു... ആരാ, എന്താ, എന്തിനാ എന്നോക്കെ...
💬 Comments
View all comments