Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
ഇറങ്ങാന്‍ പോന്നത്.... ഓഫീസേര്‍സിനെ കണ്ട് പോവുന്ന കാര്യം പറഞ്ഞാണ് ഇറങ്ങിയത്.
കയറുന്ന അത്ര സുഖമുള്ളതായിരുന്നില്ല ഇറങ്ങുന്നത്. ബൈക്ക് കണ്ട്രോള്‍ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.
അടിവാരം എത്തിയപ്പോള്‍ അവര്‍ ഒന്ന് നിര്‍ത്തി. ഒരു ചായ കുടിക്കാന്‍ നിര്‍ത്തി... ചായ കുടിയ്ക്ക് ഇടയില്‍ അവന്‍ അവളോട് സംസാരിച്ചു.
ചിന്നു.... അടുത്തയാഴ്ച ഞാന്‍ നിന്‍റെ കോളേജില്‍ വരുന്നുണ്ട്...
എന്‍റെ കോളേജിലോ..... എന്തിന്... ചിന്നു അതിശയത്തോടെ ചോദിച്ചു.
അതെ... ഒരു ക്രിക്കറ്റ് മാച്ച് ഉണ്ട്... നിങ്ങളുടെ കോളേജ് ടീമുമായിട്ട്.....
ഹോ.... എന്നാ....
അടുത്ത ബുധനാഴ്ച.... ചിന്നു വരുമോ... ഞങ്ങളുടെ മാച്ച് കാണാന്‍.....
നോക്കാം.... ചിന്നു ഒരു അര്‍ദ്ധസമ്മതം മൂളി....
ചിന്നുന് ക്രിക്കറ്റ് അറിയുമോ....
ഹാ... കുറച്ചൊക്കെ....
എന്നാല്‍ എന്തായാലും വരണം....
നോക്കാമെന്ന് പറഞ്ഞില്ലേ...
ശരി.... വാ പോകാം..
അങ്ങിനെ അവളെ വീട്ടിലാക്കി അവന്‍ വൈഷ്ണവത്തിലേക്ക് പൊന്നു....
പിന്നെ അവര്‍ കാണുന്നത് ക്രിക്കറ്റ് മാച്ച് ഡേ ആണ്. അന്നത്തോടെയാണ് അവളുടെ ക്ലാസിലുള്ളവര്‍ ഇവരുടെ അടുപ്പത്തെ അറിയുന്നത്....
എതിര്‍ ടീമിന്‍റെ ഗ്രൗണ്ടിലായത് കൊണ്ട് ഗ്യാലറി കണ്ണന്‍റെ ടീമിന്‍റെ എതിരായിരുന്നു.
ടോസ് കിട്ടിയ കണ്ണന്‍റെ ടീം ബാറ്റിംഗ് എടുത്തു. രണ്ടമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വണ്‍ഡൈണായി വൈഷ്ണവ് ഇറങ്ങി.
തുടക്കം മുതലെ അക്രമണബാറ്റിംങായിരുന്നു കാഴ്ചവെച്ചത്. 18 ബോളില്‍ 6 ഫോറും 2 സിക്സുള്‍പടെ തന്‍റെ ഫിഫ്റ്റി നേടിയെടുത്തു.
ആ സന്തോഷത്തില്‍ ചിന്നു എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എല്ലാവരും വിഷമിച്ചിരിക്കുന്ന തങ്ങളുടെ ഗ്യാലറിയില്‍ ഒരാള്‍ മാത്രം എഴുന്നേറ്റ് നിന്ന് കൈയടിച്ചത് എല്ലാവരും അത്ഭുതത്തോടെ നോക്കി. ഫിഫറ്റി നേടിയതില്‍ ബാറ്റ് ഉയര്‍ത്തി തന്‍റെ ടീം മെമ്പര്‍സിനെ അഭിവാദ്യം
💬 Comments
View all comments