Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
ചെയ്തു. പിന്നെ ചിന്നുവിനെയും അഭിവാദ്യം ചെയ്തു.
പിന്നെയും ബാറ്റിംഗ് ആരംഭിച്ച വൈഷ്ണവ് പക്ഷേ പങ്കാളിയുടെ പിഴവ് കാരണം
റണൗട്ടായി.... 28 ബോളില്‍ 77 റണ്‍സ്.
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണൗട്ടാവുന്നത് എന്ത് കഷ്ടമാണ്....??
പത്ത് ഓവറില്‍ 147 എന്ന കുറ്റന്‍ ടാര്‍ഗേറ്റ് ഏതിര്‍ടീമിന് അവര്‍ സെറ്റ് ചെയ്തു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഗ്രിഷ്മയുടെ കോളേജ് ടീമും അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിച്ചത്. അതോടെ ഗ്യാലറി കരഘോഷങ്ങള്‍ നിറഞ്ഞു. രഹനേഷ് എന്ന ടീം ക്യപ്റ്റന്‍ കുടെയായ ബാറ്റ്സ്മാന്‍ കത്തികയറി. എന്നാല്‍ വൈഷ്ണവിന്‍റെ ടീം നീശ്ചിത ഇടവേളകളില്‍ എതിര്‍വശത്ത് വിക്കറ്റ് എടുത്തുകൊണ്ടിരുന്നു. കീപ്പറായ വൈഷ്ണവ് രണ്ടു ക്യാച്ചും ഒരു സ്റ്റേമ്പിങിലും പങ്കുചേര്‍ന്നു.
വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ 6 റണ്‍സിനാണ് വൈഷ്ണവിന്‍റെ ടീം ജയിച്ചത്. എന്നാല്‍ അവസാന വിക്കറ്റില്‍ ക്യാച്ചിന് ഡൈവ് ചെയ്ത വൈഷ്ണവിന്‍റെ ഇടത് കൈയിന്‍റെ മുട്ടിന്‍റെ മുകള്‍ ഭാഗം നിലത്ത് ഉരച്ച് തോലി പോയി. അതോടെ ചോര അവിടെ നിന്ന് ഉഴുകാന്‍ തുടങ്ങി. അതുകൊണ്ട് അധികം വിജയഘോഷത്തിന് അവന് നില്‍ക്കാന്‍ സാധിച്ചില്ല.
തങ്ങളുടെ ഡ്രസിംങില്‍ റൂമില്‍ മുറിവിന് സ്പ്രേ അടിക്കുന്നതിനിടയിലാണ് ചിന്നു അങ്ങോട്ട് കയറി വരുന്നത്. ഇടത് കൈ ചോരയില്‍ നില്‍ക്കുന്നത് കണ്ട് അവള്‍ നന്നായി പേടിച്ചിട്ടുണ്ട്. അവള്‍ റൂമിന് പുറത്ത് നിന്ന് ഉള്ളിലേക്ക് ദയനീയമായി നോക്കി നിന്നു. സ്പ്രേയുടെ നീറ്റലില്‍ കണ്ണടച്ച് നിന്നിരുന്ന കണ്ണന്‍ കണ്ണ് തുറന്നപ്പോഴാണ് വാതിലില്‍ നില്‍ക്കുന്ന ചിന്നുവിനെ കണ്ടത്.
അവളുടെ മുഖത്തും വിഷമം കാണാന്‍ അവന് സാധിച്ചു. അവന്‍ രണ്ട് കണ്ണ് അടച്ച് കുഴപ്പമില്ല എന്ന് കാണിച്ചു.
സ്പ്രേ അടിച്ച് കഴിഞ്ഞ്
💬 Comments
View all comments