0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

കണ്ണന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും. കണ്ണനടുത്തായി അവളെ ഇരുത്തി. കണ്ണന്‍ പതിയെ അവളെ ഒന്നു നോക്കി. അവിടെ നിന്ന് മറുപടിയൊന്നുമില്ല. ടെന്‍ഷനും നാണവും എല്ലാം അവളുടെ മുഖത്ത് ഉണ്ട്. ചിന്നു.... ഒന്നു നോക്കുക പോലും ഇല്ലാതായപ്പോള്‍ കണ്ണന്‍ പതിയെ അവളെ വിളിച്ചു... അവള്‍ പതിയെ അവനെ നോക്കി. ഒന്ന് ചിരിച്ചുടെ.... കണ്ണന്‍ വീണ്ടും ചോദിച്ചു. അത് കേട്ടപ്പോള്‍ ചിന്നു ഒരു ചിരി വരുത്താന്‍ ശ്രമിച്ചു. തിരുമേനി പൂജയില്‍ മുഴുകി. മണ്ഡപത്തിന് ചുറ്റും നിറച്ച് ആളുകള്‍. കണ്ണന്‍റെയും ചിന്നുവിന്‍റെയും കുടുംബക്കാരാണ്. ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. സമയമായി..... താലി അണിയിച്ചൊളു.... തിരുമേനി കണ്ണനെ നോക്കി ഉത്തരവിട്ടു. പുജിച്ച് വെച്ച താലി അവന്‍ എടുത്ത് അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി. നെഞ്ചില്‍ കൈകുപ്പി കണ്ണുകള്‍ അടച്ച് ഒരു ശില്‍പം പോലെ ചിന്നു ഇരുന്നു. കണ്ണന് കയ്യ് ചെറുതായിട്ട് വിറക്കുന്നുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. എങ്ങിനെയോ താലി കഴുത്തില്‍ കെട്ടി. അവളുടെ പിറകിലുള്ള ആരോ ആണ് ശരിക്ക് കെട്ടാന്‍ സഹായിച്ചത്. പിന്നെ സിന്ദുരം തൊടിച്ചു. കൈപിടിച്ച് വലംവെച്ചു. അങ്ങിനെ ചടങ്ങുകള്‍ മുറയ്ക്ക് നടന്നു. ചടങ്ങ് കഴിഞ്ഞപ്പോ തീരുമേനിയും ഹോമകുണ്ഡവും സാധാനങ്ങളും സ്ഥലം കാലിയാക്കി. ഇനി ഫോട്ടോ സെക്ഷനാണ്. ആരോക്കെയോ വന്നു. കുറച്ചോക്കെ പരിചയപ്പെടുത്തി. പലരെയും നിശ്ചയത്തിന് കണ്ട പരിചയമുണ്ട്. അതുകൊണ്ട് ചിരിച്ച് കണിച്ചു. ഇടയ്ക്ക് രണ്ടുപേരുടെയും കുട്ടുകാര്‍ വന്നു. അവരോടൊപ്പവും ഫോട്ടോ എടുത്തു. ഉച്ച വരെ ഫോട്ടോ സെക്ഷനുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോ ചെക്കനും പെണ്ണും ഭക്ഷണം കഴിച്ചു. ഇത്രയ്ക്കയപ്പോഴെ കണ്ണനും ചിന്നുവും ആകെ ക്ഷീണിച്ചു. വൈകുന്നേരത്തോടെ ക്ഷണിച്ചവരേല്ലാവരും പോയി. ആകെ നിധിനളിയനും നിധിനളിയന്‍റെ അമ്മയും മിഥുനയും അവളുടെ ഫമാലിയും മാത്രമേ നിന്നുള്ളു. അവര്‍ പിറ്റേന്നേ പോകു....
എന്തായാലും അത് കണ്ണന് ഒരു ആശ്വാസമായി. രാത്രി വരെ അവര്‍ ഒന്നിച്ചായിരുന്നു. ഓരോന്ന് സംസാരിച്ചിരുന്നു. വല്യച്ഛനും അച്ഛനും അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു അവിടെ... ഭക്ഷണത്തിന്‍റെ കാര്യവും കല്യാണനടത്തിപ്പ് ഓക്കെയാണ് ചര്‍ച്ച. എല്ലാം കേട്ട് കണ്ണന്‍ അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ വിലാസിനി അങ്ങോട്ട് എത്തി. രാത്രി ഭക്ഷണത്തിനുള്ള ക്ഷണമാണ്. എതിര്‍ക്കാന്‍ നിന്നില്ല പിറകേ നടന്നു. ഉച്ഛക്ക്

💬 Comments

View all comments