Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
ഞങ്ങള്‍ വിളിക്കുന്ന പേരാണ് അത്...
ഇതുകേട്ട് ഗ്രിഷ്മ ഗൗതമിനെ നോക്കി ചിരിച്ചു. അവന്‍ ഒന്നു ചമ്മിയ പോലെ നിന്നു.
നിനക്കെങ്ങനെ ഇവിടെയുള്ള ഇവളെ കിട്ടി... ഗൗതം ചോദിച്ചു...
വീട്ടുകാര്‍ കണ്ടെത്തിയതാ... കണ്ണന്‍ ഗൗതമിനോട് പറഞ്ഞു....
അപ്പോ നീ പറഞ്ഞത് കാര്യമാണോ.... കല്യാണം ഉറപ്പിച്ചോ....
അതേടാ.... എല്ലാം ഞാന്‍ പിന്നെ പറയാം....
എന്നാല്‍ ഇന്നത്തെ ട്രീറ്റ് നിന്‍റെ വക..... ഗൗതം ഇന്നത്തെ ചിലവിനുള്ള ഇരയെ കണ്ടെത്തി എന്ന ഭാവത്തില്‍ പറഞ്ഞു.... പിന്നെ ബാക്കിയുള്ളവരെ വിളിച്ച് ക്യാന്‍റിനിലേക്ക് പോയി...
എന്തിനാ എല്ലാം ഇവരോട് പറഞ്ഞേ.... ചിന്നു മേല്ലെ കണ്ണനോടായി ചോദിച്ചു....
എന്തിനാ നമ്മള്‍ പേടിക്കുന്നത്.... അവന്‍ അവള്‍ പറഞ്ഞ തിരിച്ചു പറഞ്ഞു...
അങ്ങനെ അവര്‍ ക്യാന്‍റനില്‍ പോയി ട്രീറ്റ് ചെയ്തു.
കണ്ണന്‍ പിന്നെ അവളോട് യാത്ര പറഞ്ഞ് കുട്ടുകാരുടെ കുടെ വീട്ടിലേക്ക് പോയി.
പിന്നിടുള്ള ദിവസങ്ങളില്‍ രണ്ടുപേരും ഇത്തിരി ബിസിയായിരുന്നു. പ്രെജക്റ്റും യൂണിവേഴ്സിറ്റി കലോത്സവം പ്രമാണിച്ച് മാറ്റിവെച്ച ഒരാഴ്ചത്തെ കോളേജ് ടൂറും സെന്‍റോഫും ഫൈനല്‍ എക്സും ഒക്കെയായി ദിവസങ്ങള്‍ ചീറ്റപുലി പോലെ പാഞ്ഞു പോയി.
അതേ സമയം ചീന്നുവിന് വൈകി വരുന്ന ഫസ്റ്റ് സെമസ്റ്റര്‍ എകസാമിന്‍റെ ചൂടിലായിരുന്നു. പല പ്രശ്നങ്ങളായി മാറ്റി മാറ്റി വെച്ചുകൊണ്ടിരുന്ന എക്സാം തീരാനായി മൂന്നാഴ്ചയ്ക്കടുത്ത് വേണ്ടി വന്നു.
കുറച്ച് നേരത്തെ ഫോണ്‍കോളുകളായിരുന്നു ഈ സമയത്ത് രണ്ടുപേരുടെയും പ്രണയനിമിഷങ്ങള്‍.
അതിനിടെ ഒരു ദിവസം നിശ്ചയം അങ്ങ് നടന്നു. ആകെ കുടുബകാര്‍ മാത്രമായി ഒരു ചടങ്ങ്. എല്ലാവരുടെയും മുന്നില്‍ ഉടുത്തുരുങ്ങി അവര്‍ ഒരു കാഴ്ച വസ്തുകളെ പോലെ നിന്നു. അന്ന് ചിന്നു ഒരു ചന്ദനകളറുള്ള ഹാഫ് സാരിയാണ് ഉടുത്തത്,
💬 Comments
View all comments