Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
കൊണ്ടാവും....
ഒമ്പതരയായപ്പോഴെക്കും കണ്ണന്നോട് മണ്ഡപത്തില്‍ കയറാന്‍ പറഞ്ഞു. എല്ലാരുടെ ഒറ്റയ്ക്ക് ഇരിക്കുന്നതില്‍ ഒരു നാണമോ ജ്യാളതയോ അങ്ങിനെ എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്....
ധാര്‍മ്മേടത് തീരുമേനിയാണ് പൂജാരിയായി വന്നത്. ഒരുപാട് തിരക്കുള്ള ആളാണ്. പക്ഷേ കണ്ണന്‍റെ അച്ഛനും അമ്മയും പറഞ്ഞാല്‍ വരാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം പുജകള്‍ തുടങ്ങി. കണ്ണന്‍ അയളുടെ മുഖത്തേക്ക് ഒന്ന് നോക്കി.
കോളേജ് കഴിഞ്ഞ് അടിച്ചുപൊളിച്ച് നടക്കേണ്ട തന്നെ പിടിച്ച് കെട്ടിക്കാന്‍ കുട്ടുനിന്ന പ്രതിയെ പോലെ അയളെ കുറച്ച് നേരം നോക്കി നിന്നു.
അയള്‍ തിരിഞ്ഞ് നോക്കിയില്ല. ഹോമകുണ്ഡതനു മുന്നില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം.... അപ്പോഴെക്കും അടുത്ത ശല്യങ്ങള്‍ എത്തി. ഫോട്ടോഗ്രഫേര്‍സ്. മര്യദയ്ക്ക് ഒന്നു കല്യാണം കഴിക്കാനുള്ള സമധാനം അതോടെ പോയി. അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യ് എന്നോക്കെ പറഞ്ഞ് കഷ്ടപെടുത്തികൊണ്ടിരിക്കുന്ന ടീംസാ...
ഒമ്പതെ മുക്കലായപ്പോള്‍ ചിന്നുവിന്‍റെ വീട്ടില്‍ നിന്നും നിധിനളിയന്‍റെ കാര്‍ എത്തി. കാര്‍ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി. പുറകില്‍ നിന്ന് സാരിയുടുത്ത് ചിന്നുവിറങ്ങി. ചുവപ്പില്‍ ഡോള്‍ഡന്‍ ഡിസൈനുള്ള സാരി. മാലകളും വളകളും അരപട്ടയും നെറ്റിചുട്ടിയുമായി കണ്ണന്‍റെ ചിന്നു.
അമ്പലത്തിലോക്കെ ചുമരില്‍ കൊത്തിവെച്ച പ്രതിമകള്‍ പോലെയായിരുന്നു അവള്‍. സാരിയില്‍ അവളുടെ ശരീരവടിവും അംഗലാവണ്യവും എടുത്ത്
കാണുന്നു. മൈലാഞ്ചിയിട്ട കൈകള്‍. ആ കൈകളില്‍ പൂജയ്ക്കുള്ള സാധാനങ്ങള്‍. മുഖത്ത് ഇടയ്ക്ക് പുഞ്ചിരി വരുന്നു. അവള്‍ പയ്യെ പയ്യെ മണ്ഡപത്തിനടുത്തേക്ക് നടന്നു വരുന്നു. കുടെ അവളുടെ ബന്ധുകളുണ്ട്. സ്റ്റേജിന്‍റെ ഇരുവശങ്ങളിലും കസേരയില്‍ ഇരിക്കുന്നവര്‍ നടന്നുവരുന്ന അവളെ തന്നെ നോക്കി നിന്നു. പിന്നെ കുടെയുള്ളവരോടെ എന്തോ സ്വകാര്യവും പറയുന്നുണ്ട്.
കണ്ണന്‍ ആദ്യമായാണ് അവളെ സാരിയില്‍ കാണുന്നത്.
💬 Comments
View all comments