Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
സാരിയുടുത്ത് വരുന്ന അവളെ ആധ്യമായി കാണുന്ന പോലെ കണ്ണന്‍ നോക്കി നിന്നു. അവളുടെ സൗന്ദര്യം നോക്കി അങ്ങിനെ ഇരുന്നു.
സ്വന്തം ഭാര്യയാവുന്ന പെണ്ണാണ്. മയത്തില്‍ നോക്ക്.... പിറകില്‍ നിന്നിരുന്ന മിഥുന പതിയെ അവന്‍റെ കാതില്‍ പറഞ്ഞു. അപ്പോഴാണ് അവന്‍ സ്വബോധത്തിലേക്ക് വന്നത്.
ചിന്നുവും പരിവാരങ്ങളും നടന്ന് മണ്ഡപത്തിലേക്ക് കയറി. നിധിനളിയന്‍ കണ്ണന്‍റെ ഭാഗത്തേക്ക് മാറി നിന്നു. കണ്ണന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും. കണ്ണനടുത്തായി അവളെ ഇരുത്തി. കണ്ണന്‍ പതിയെ അവളെ ഒന്നു നോക്കി. അവിടെ നിന്ന് മറുപടിയൊന്നുമില്ല. ടെന്‍ഷനും നാണവും എല്ലാം അവളുടെ മുഖത്ത് ഉണ്ട്.
ചിന്നു.... ഒന്നു നോക്കുക പോലും ഇല്ലാതായപ്പോള്‍ കണ്ണന്‍ പതിയെ അവളെ വിളിച്ചു... അവള്‍ പതിയെ അവനെ നോക്കി.
ഒന്ന് ചിരിച്ചുടെ.... കണ്ണന്‍ വീണ്ടും ചോദിച്ചു. അത് കേട്ടപ്പോള്‍ ചിന്നു ഒരു ചിരി വരുത്താന്‍ ശ്രമിച്ചു.
തിരുമേനി പൂജയില്‍ മുഴുകി. മണ്ഡപത്തിന് ചുറ്റും നിറച്ച് ആളുകള്‍. കണ്ണന്‍റെയും ചിന്നുവിന്‍റെയും കുടുംബക്കാരാണ്. ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്.
സമയമായി..... താലി അണിയിച്ചൊളു.... തിരുമേനി കണ്ണനെ നോക്കി ഉത്തരവിട്ടു.
പുജിച്ച് വെച്ച താലി അവന്‍ എടുത്ത് അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി. നെഞ്ചില്‍ കൈകുപ്പി കണ്ണുകള്‍ അടച്ച് ഒരു ശില്‍പം പോലെ ചിന്നു ഇരുന്നു. കണ്ണന് കയ്യ് ചെറുതായിട്ട് വിറക്കുന്നുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. എങ്ങിനെയോ താലി കഴുത്തില്‍ കെട്ടി. അവളുടെ പിറകിലുള്ള ആരോ ആണ് ശരിക്ക് കെട്ടാന്‍ സഹായിച്ചത്. പിന്നെ സിന്ദുരം തൊടിച്ചു. കൈപിടിച്ച് വലംവെച്ചു. അങ്ങിനെ ചടങ്ങുകള്‍ മുറയ്ക്ക് നടന്നു.
ചടങ്ങ് കഴിഞ്ഞപ്പോ തീരുമേനിയും ഹോമകുണ്ഡവും സാധാനങ്ങളും സ്ഥലം കാലിയാക്കി. ഇനി
💬 Comments
View all comments