Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
ഫോട്ടോ സെക്ഷനാണ്.
ആരോക്കെയോ വന്നു. കുറച്ചോക്കെ പരിചയപ്പെടുത്തി. പലരെയും നിശ്ചയത്തിന് കണ്ട പരിചയമുണ്ട്. അതുകൊണ്ട് ചിരിച്ച് കണിച്ചു. ഇടയ്ക്ക് രണ്ടുപേരുടെയും കുട്ടുകാര്‍ വന്നു. അവരോടൊപ്പവും ഫോട്ടോ എടുത്തു.
ഉച്ച വരെ ഫോട്ടോ സെക്ഷനുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോ ചെക്കനും പെണ്ണും ഭക്ഷണം കഴിച്ചു. ഇത്രയ്ക്കയപ്പോഴെ കണ്ണനും ചിന്നുവും ആകെ ക്ഷീണിച്ചു.
വൈകുന്നേരത്തോടെ ക്ഷണിച്ചവരേല്ലാവരും പോയി. ആകെ നിധിനളിയനും നിധിനളിയന്‍റെ അമ്മയും മിഥുനയും അവളുടെ ഫമാലിയും മാത്രമേ നിന്നുള്ളു. അവര്‍ പിറ്റേന്നേ പോകു....
എന്തായാലും അത് കണ്ണന് ഒരു ആശ്വാസമായി. രാത്രി വരെ അവര്‍ ഒന്നിച്ചായിരുന്നു. ഓരോന്ന് സംസാരിച്ചിരുന്നു. വല്യച്ഛനും അച്ഛനും അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു അവിടെ... ഭക്ഷണത്തിന്‍റെ കാര്യവും കല്യാണനടത്തിപ്പ് ഓക്കെയാണ് ചര്‍ച്ച. എല്ലാം കേട്ട് കണ്ണന്‍ അവിടെ ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോ വിലാസിനി അങ്ങോട്ട് എത്തി. രാത്രി ഭക്ഷണത്തിനുള്ള ക്ഷണമാണ്. എതിര്‍ക്കാന്‍ നിന്നില്ല പിറകേ നടന്നു. ഉച്ഛക്ക് ശരിക്ക് കഴിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് നല്ല വിശപ്പ്....
ഡൈനിംഗ് ഹാളിലേക്ക് ചെന്നപ്പോ ആകെ സ്ത്രീകള്‍. എല്ലാം അറിയാവുന്നവര്‍ തന്നെ പക്ഷേ എന്തോ ഒരു ജ്യാളത. ചിന്നു വന്ന് ടെബിളില്‍ ഇരുപ്പുണ്ട്. സാരി തന്നെയാണ് വേഷം പക്ഷേ രാവിലത്തെ അല്ല... സ്വര്‍ണ്ണങ്ങളും കുറവുണ്ട്. നാണം കൊണ്ടാവും തല താഴ്ത്തിയാണ് ഇരുപ്പ്.
ഞാന്‍ ചെന്ന് അവള്‍ക്ക് എതിരെയുള്ള ചെയറില്‍ ഇരുന്നു.
ഇതെന്താ അവിടെ ഇരിക്കുന്നേ.... ഇവിടെ വന്നിരിക്ക്.... നിധിനളിയന്‍റെ അമ്മയാണ്.
ചിന്നുവിന്‍റെ അടുത്തുള്ള ചെയര്‍ ചൂണ്ടി അവര്‍ പറഞ്ഞു. അത് കേട്ട് കണ്ണന്‍ വിലാസിനിയെ നോക്കി. പോയി ഇരിക്കാന്‍ വിലാസിനി അംഗ്യം കാട്ടി. കണ്ണന്‍ അവളുടെ അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു.
💬 Comments
View all comments