0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

അവളിപ്പോഴും അവനെ നോക്കുന്നില്ല. ഇനി വല്ല ദേഷ്യമുണ്ടോ... കണ്ണന്‍ ചിന്തിച്ചു.... ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഇടയില്‍ എങ്ങനെയാ.... ആകെ മൊത്തം നിശബ്ദത... നിങ്ങളാരും ഇരിക്കുന്നില്ലേ.... കണ്ണന്‍ നിശബ്ദതയ്ക്ക് വിരാമമിട്ട് കുടി നിന്നവരോട് ചോദിച്ചു.... ഇല്ല മോന്‍ കഴിച്ചോ... ഞങ്ങള്‍ അത് കഴിഞ്ഞ് കഴിച്ചോളാം.... മിഥുനയുടെ അമ്മ പറഞ്ഞു. ഇരുന്ന ഉടനെ വിഭവങ്ങള്‍ എല്ലാം വിളമ്പി. ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി. വിശപ്പുള്ളത് കൊണ്ട് പെട്ടെന്ന് കഴിച്ച് തീര്‍ന്നു. കണ്ണന്‍ കൈ കഴുകി ആരെയും നോക്കാതെ പുറത്തേക്ക് നടന്നു. വീണ്ടും അളിയന്‍റെ ഒപ്പം.... അപ്പോഴെക്കും ബാക്കിയുള്ളവര്‍ കഴിക്കാന്‍ പോയി. നിധിനളിയനും. കണ്ണന്‍ പൂമുഖത്ത് തനിച്ചായി. അവിടെ ഓരോന്ന് ചിന്തിച്ച് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ അളിയന്‍ കഴിച്ച് വന്നു. അളിയാ എന്താ ഇനി പരുപാടി.... നിധിന്‍ ചോദിച്ചു. ഇനിയെന്താ.... കിടക്കണം..... കണ്ണന്‍ സ്വഭാവികമായി മറുപടി പറഞ്ഞു. നേരിട്ട് കിടത്തതിലേക്കാണോ.... നിധിന്‍ വീണ്ടും കുത്തി ചോദിച്ചു. അപ്പോഴാണ് അളിയന്‍ ഉദ്ദേശിച്ച കാര്യം മനസിലായത്... അളിയന് ജാതകപ്രശ്നമൊന്നുമറിയില്ല.... അളിയനോട് ആകെ പറയാത്ത കാര്യം ചിലപ്പോള്‍ അതാവും.... അളിയാ... ഇന്നെന്തായാലും വയ്യ... നല്ല ക്ഷീണം.... ബാക്കി പിന്നെ.... സമയമുണ്ടല്ലോ.... മനസിലെ വിഷമം മറച്ച് സ്വഭാവികമായ രീതിയില്‍ പറഞ്ഞ് ഒപ്പിച്ചു....
ഹാ.... എന്തായാലും ഓള്‍ ദ ബെസ്റ്റ്..... താങ്ക്യൂ.... മൂന്ന് മാസം കഴിയാട്ടെ ഞാനും പറയാം.... കണ്ണന്‍ തിരിച്ചടിച്ചു.... ഹാ... സംശയം ഇനി അളിയനോട് ചോദിക്കലോ.... നിധിനളിയന്‍ വിടുന്ന ലക്ഷണമില്ല..... അപ്പോ നോക്കാ.... അളിയന്‍ അമ്മയും മാത്രമേ അന്ന് വിരുന്നുകാരായി ഉണ്ടാവു... മിഥുനയും ഫാമലിയും രാത്രി തിരച്ചു പോകും. അവര്‍ക്കുള്ള റൂം പറഞ്ഞു കൊടുത്തു. അപ്പോഴാണ് മിഥുനയും

💬 Comments

View all comments